ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ പഞ്ചായത്തില്‍ ജയിച്ചത് ഇടതുപക്ഷം; പ്രസിഡന്റാവുക ബിജെപി, ആ സംഭവം ഇങ്ങനെ...

Google Oneindia Malayalam News

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ മികച്ച ഭൂരിപക്ഷം നേടി ജയിച്ചത് ഇടതുപക്ഷം. എന്നാല്‍ പ്രസിഡന്റ് പദവി ഇടതുപക്ഷ അംഗങ്ങള്‍ക്ക് കിട്ടില്ല. പകരം ബിജെപി അംഗത്തിന് ലഭിക്കും. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് പ്രസിഡന്റ് പദവി. ഈ വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോലും ഇടതുപക്ഷത്ത് ജയിച്ചില്ല. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരെ ഇടതുപക്ഷം സ്ഥാനാര്‍ഥികളാക്കിയിരുന്നു. യുഡിഎഫിലുള്ളവരും തോറ്റു. ഈ സാഹചര്യത്തിലാണ് പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ജയിച്ച ബിജെപി അംഗത്തിന് പ്രസിഡന്റാകാന്‍ യോഗമുണ്ടായത്.

02

കാഞ്ചിയാര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളാണുള്ളത്. ഒമ്പത് ഇടത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. എന്നാല്‍ ഇതില്‍ ഒരു പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടയാള്‍ പോലുമില്ല. പഞ്ചായത്തില്‍ നാല് പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു. ഇതില്‍ നരിയമ്പാറ വാര്‍ഡില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി കെസി സുരേഷ് മാത്രമാണ് ജയിച്ചത്. രണ്ടു പേരെ ഇടതുപക്ഷം മല്‍സരിപ്പിച്ചിരുന്നു. ഒന്ന് ജനറല്‍ വാര്‍ഡിലായിരുന്നു. പക്ഷേ ഈ രണ്ടു പേരും തോറ്റു.

ബിജെപി നേതാക്കളെ അമ്പരപ്പിച്ച് മലപ്പുറത്തെ തോല്‍വി; സീറ്റ് കുറഞ്ഞു, ഒത്തുകളിയെന്ന് നേതൃത്വംബിജെപി നേതാക്കളെ അമ്പരപ്പിച്ച് മലപ്പുറത്തെ തോല്‍വി; സീറ്റ് കുറഞ്ഞു, ഒത്തുകളിയെന്ന് നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നേട്ടം കൊയ്തത് ഇടതുപക്ഷമാണ്. ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 16 ഡിവിഷനില്‍ പത്തില്‍ എല്‍ഡിഎഫും ആറില്‍ യുഡിഎഫും ജയിച്ചു. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് എല്‍ഡിഎഫ് ജയിച്ചു. ബാക്കി യുഡിഎഫും. 52 ഗ്രാമ പഞ്ചായത്തുകളാണ് ഇടുക്കിയിലുള്ളത്. ഇതിലും ഇടതുപക്ഷമാണ് മുന്നില്‍.

രാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയംരാഷ്ട്രീയ ചാണക്യന്‍ കുഞ്ഞാലിക്കുട്ടി തന്നെ!! ചെങ്കൊടിയേറ്റത്തിലും പതറാതെ ലീഗ്, മലബാറില്‍ വന്‍ വിജയം

ജില്ലയിലെ രണ്ട് നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും 2015ല്‍ യുഡിഎഫിനൊപ്പമായിരുന്നു. കട്ടപ്പന ഇത്തവും യുഡിഎഫ് പിടിച്ചു. എന്നാല്‍ തൊടുപുഴയില്‍ ഭരണം ത്രിശങ്കുവിലാണ്. 35 അംഗ സഭയില്‍ 18 സീറ്റ് ലഭിക്കുന്നവര്‍ക്ക് ഭരിക്കാം. യുഡിഎഫിന് 14 സീറ്റ് കിട്ടി. എല്‍ഡിഎഫിന് 11 സീറ്റും. എന്‍ഡിഎക്ക് 8 സീറ്റുകള്‍ ലഭിച്ചു. യുഡിഎഫ് വിമതര്‍ രണ്ടു സീറ്റില്‍ ജയിച്ചു. ഇവരുടെ പിന്തുണ ലഭിച്ചാലും യുഡിഎഫിന് 16 സീറ്റാണ് കിട്ടുക.

ജോസ് കെ മാണിയുടെ വന്‍ പ്രഖ്യാപനം; രാജ്യസഭാംഗത്വം രാജിവയ്ക്കും, നിയമസഭയിലേക്ക് മുന്നൊരുക്കംജോസ് കെ മാണിയുടെ വന്‍ പ്രഖ്യാപനം; രാജ്യസഭാംഗത്വം രാജിവയ്ക്കും, നിയമസഭയിലേക്ക് മുന്നൊരുക്കം

Idukki
English summary
LDF win in Kanjiyar Panchayat; But President will be BJP Member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X