ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; യുവതിയുമായി പഞ്ചായത്ത് ഓഫീസിലെത്തി യുവാവ്... പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

തൊടുപുഴ: എല്ലാ പ്രണയങ്ങളും വിവാഹത്തിലെത്താറില്ല. ഒന്നിച്ച് ജീവിക്കാനുള്ള മോഹം സഫലീകരിക്കാന്‍ ഒട്ടേറെ പ്രതിസന്ധികള്‍ കടന്നെത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചില പ്രണയങ്ങള്‍ പാതിവഴിയില്‍ നിലയ്ക്കുന്നതും കണ്ടിട്ടുണ്ടാകാം. എന്നാല്‍ മറ്റു ചിലത് വിവാദത്തിലാകുകയും പോലീസ് സ്റ്റേഷനും കോടതിയും കയറുന്നതിലേക്കുമെത്തും.

ഇവിടെ ഒരു പ്രണയം എത്തിയത് പഞ്ചായത്ത് ഓഫീസിലാണ്. പ്രസിഡന്റിന്റെയും വാര്‍ഡ് അംഗങ്ങളുടെയും ഇടപെടലിന്റെ ഫലമായി പിന്നീട് വിവാഹത്തിന് കളമൊരുങ്ങി. അതും പഞ്ചായത്ത് ഓഫീസില്‍ തന്നെ. രസകരവും അതേസമയം ഉദ്വേഗജനകവുമായ നിമിഷങ്ങള്‍ സമ്മാനിച്ച ആ സംഭവം നടന്നത് മൂന്നാര്‍ പഞ്ചായത്തിലാണ്....

കഥയിലെ നായികാ-നായകന്മാര്‍

കഥയിലെ നായികാ-നായകന്മാര്‍

കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവര്‍ ഡിവിഷന്‍ സ്വദേശികളായ വര്‍ഗീസ്-തങ്കം ദമ്പതികളുടെ മകന്‍ സുധന്‍, ബെന്നി-തമിഴ് സെല്‍വി ദമ്പതികളുടെ മകള്‍ നിവേദ എന്നിവര്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. നിവേദയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിക്കാന്‍ തുടങ്ങിയതോടെ സുധനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹത്തിനുള്ള താല്‍പ്പര്യം അറിയിച്ചു. എന്നാല്‍ നിവേദയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

മെമ്പര്‍ ഇടപെട്ടു

മെമ്പര്‍ ഇടപെട്ടു

സുധനും വീട്ടുകാരും നേരിട്ടെത്തി വിവാഹം ആലോചിച്ചിട്ടും എതിര്‍ത്തതോടെ വാര്‍ഡ് മെമ്പര്‍ ഉമാ രമേശ് ഇടപെട്ടു. അപ്പോഴും യുവതിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. മാത്രമല്ല, യുവതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു. ഇതോടെ ഉമാ രമേശിനൊപ്പം സുധനും നിവേദയും പഞ്ചായത്ത് ഓഫീസിലെത്തി. പ്രസിഡന്റ് പ്രവീണ രവികുമാറിനോട് കാര്യങ്ങള്‍ വിശദീകരിച്ചു.

നിക്കാഹ് കഴിഞ്ഞിട്ട് 18 വര്‍ഷം; ദമ്പതികള്‍ക്ക് ഒമ്പത് മക്കള്‍... അമ്പലത്തില്‍ വച്ച് വീണ്ടും വിവാഹംനിക്കാഹ് കഴിഞ്ഞിട്ട് 18 വര്‍ഷം; ദമ്പതികള്‍ക്ക് ഒമ്പത് മക്കള്‍... അമ്പലത്തില്‍ വച്ച് വീണ്ടും വിവാഹം

പഞ്ചായത്ത് പ്രസിഡന്റ് മുന്നില്‍ നിന്നു

പഞ്ചായത്ത് പ്രസിഡന്റ് മുന്നില്‍ നിന്നു

രണ്ടു പേരോടും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനോട്, വിവാഹിതരാകാന്‍ ഞങ്ങള്‍ ഒരുക്കമാണെന്ന് ഇരുവരും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇനിയും ബലം പിടിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെ യുവതിയുടെ വീട്ടുകാര്‍ സമ്മതിച്ചു. പിന്നീട് സുധനും നിവേദയും മോഹിച്ച പോലെ കാര്യങ്ങള്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മുന്നില്‍ നിന്ന് വിവാഹം മംഗളമാക്കുകയും ചെയ്തു.

താലിമാലയും വിവാഹ മോതിരവും എത്തി

താലിമാലയും വിവാഹ മോതിരവും എത്തി

തടസങ്ങള്‍ നീങ്ങിയതോടെ മനോഹരമായ പ്രണയം കുടുംബ ജീവിതത്തിലേക്ക് വഴിമാറുകയായിരുന്നു. താലിമാലയും വിവാഹ മോതിരവും ബന്ധുക്കള്‍ പഞ്ചായത്ത് ഓഫീസിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധന് താലിമാല എടുത്തു നല്‍കി. പഞ്ചായത്തംഗങ്ങളായ ഉമ രമേശ്, പി മേരി എന്നിവരുടെ സാന്നിധ്യത്തില്‍ സുധന്‍-നിവേദ വിവാഹം മംഗളമായി നടന്നു.

നടി ജയകുമാരി ആശുപത്രിയില്‍; ഹിറ്റുകള്‍ സമ്മാനിച്ച നടി... ചികില്‍സയ്ക്ക് സഹായം തേടുന്നുനടി ജയകുമാരി ആശുപത്രിയില്‍; ഹിറ്റുകള്‍ സമ്മാനിച്ച നടി... ചികില്‍സയ്ക്ക് സഹായം തേടുന്നു

മധുരം നല്‍കി നവ ദമ്പതികള്‍

മധുരം നല്‍കി നവ ദമ്പതികള്‍

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് മധുരം നല്‍കി നവ ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങി. ഇനി ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സല്‍ക്കാരം സംഘടിപ്പിക്കുമെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. പ്രതിസന്ധികള്‍ മറികടന്ന് രണ്ടു പേരും ഉറച്ചു നിന്നതോടെ മോഹം സഫലീകരിക്കുകയാണ് ചെയ്തത്. ഇത്രയൊന്നും വിവാദമാക്കേണടിയിരുന്നില്ലെന്ന് ബന്ധുക്കളില്‍ ചിലര്‍ സമ്മതിക്കുന്നു.

Idukki
English summary
Lovers Marriage Held At Munnar Panchayat Office With The Help Of President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X