ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടുവാസം കഴിഞ്ഞ് കാട്ടിലേക്കിറങ്ങി 'മംഗള'; ലക്ഷ്യം വേട്ടയാടലിന്റെ പ്രാക്ടിക്കൽ പരിശീലനം

കഴിഞ്ഞ് എട്ട് മാസമായി നൽകി വരുന്ന ശുശ്രൂഷയും പരിചരണവും വഴി ആരോഗ്യം വീണ്ടെടുത്ത കടുവയെ കാടിന്റെ സാഹചര്യത്തിലേക്ക് മടക്കിയയ്ക്കേണ്ടതുണ്ട്.

Google Oneindia Malayalam News

തേക്കടി: ലോക കടുവ ദിനമായിരുന്ന വ്യാഴാഴ്ച (ജൂലൈ 29) കാട്ടിലേക്ക് ഒരു അതിഥിയെത്തി. പത്ത് മാസം മുൻപ് കാട്ടിൽ നിന്നും നാട്ടിലെത്തിയ മംഗളയുടെ മടക്കമായിരുന്നു അത്. പെരിയർ ടൈഗർ റിസർവാണ് കഴിഞ്ഞ എട്ട് മാസമായി മംഗള എന്ന കടു കുഞ്ഞിനെ സംരക്ഷിച്ച് പോകുന്നത്. ഇനി കാട്ടിലിറങ്ങി വേട്ടയടി പഠിക്കാനാണ് മംഗളയുടെ മടക്കം. സ്വന്തമായി വേട്ടയാടാനും കാടിനോടു ചേർന്നുപോകാനുമുള്ള പരിശീലനം കഴിഞ്ഞാൽ മംഗളയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിൽ തുറന്നുവിടും.

ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്

PTR

രണ്ട് മാസം പ്രായമുള്ളപ്പോഴായിരുന്നു മംഗളയെ വനത്തിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രസിദ്ധമായ മംഗളാദേവി ക്ഷേത്ര പരിസരത്ത് നിന്ന് വാച്ചർമാർ കണ്ടെത്തുന്നത്. കൈകാലുകൾ തളർന്ന് അവശയായ നിലയിലായിരുന്നു മംഗളയെ വൈൽഡ് ലൈഫ് വാച്ചർമാർക്ക് ലഭിക്കുന്നത്. മംഗളാദേവിയുടെ പരിസരത്ത് നിന്ന് കിട്ടിയതിനാൽ അവർ അവളെ മംഗളയെന്ന് വിളിച്ചു.

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

കഴിഞ്ഞ് എട്ട് മാസമായി നൽകി വരുന്ന ശുശ്രൂഷയും പരിചരണവും വഴി ആരോഗ്യം വീണ്ടെടുത്ത കടുവയെ കാടിന്റെ സാഹചര്യത്തിലേക്ക് മടക്കിയയ്ക്കേണ്ടതുണ്ട്. മനുഷ്യ സാനിധ്യം കുറച്ച് പൂർണമായും കാടിന്റെ മടങ്ങുന്നതിനുവേണ്ടി പ്രത്യേക സംവിധാനമൊരുക്കിയാണ് പരിശീലനം. ഏകദേശം 10,​000 ചതുരശ്ര അടി വിസ്തീർണവും 22 അടി ഉയരവുമുള്ള കൂടാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇന്നലെ കൂടിനുള്ളിൽ പ്രവേശിച്ച മംഗള 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലായിരിക്കും.

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

"വനപാലകർക്ക് ലഭിക്കുമ്പോൾ 2.5 കിലോ ഗ്രാം ഭാരം മാത്രമുണ്ടായിരുന്ന മംഗളയ്ക്ക് ഇപ്പോൾ 40 കിലോ ഭാരമുണ്ട്. ഇപ്പോൾ മുതൽ അതിന്റെ മാനുഷ്യ സാനിധ്യം കുറയ്ക്കും. പൂർണമായും വനാന്തരീക്ഷം നൽകാനാണ് ലക്ഷ്യമിടുന്നത്. ആറ് മാസങ്ങൾക്ക് ശേഷം ഇപ്പോഴുള്ള കൂടിന്റെ വലുപ്പം വർധിപ്പിക്കും," പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എ.പി സുനിൽ ബാബു പറഞ്ഞു.

സാധാരണഗതിയിൽ, കടുവക്കുട്ടികൾ അമ്മയിൽ നിന്ന് പൂർണമായും വേർപിരിയുന്നത് രണ്ട് മൂന്ന് വയസ്സ് തികഞ്ഞതിനു ശേഷമാണെന്ന് വിദഗ്ധർ പറയുന്നു. ഈ കാലയളവിൽ അമ്മ അവരെ വേട്ടയാടാൻ പഠിപ്പിക്കും. ഇതിന്റെ ഭാഗമായാണ് മംഗളയ്ക്കും പ്രത്യേക പരിശീലനം നൽകുന്നത്. റീവൈൽഡിങ് എന്നാണ് ഈ പരിശീലന രീതിയുടെ പേര്. ഇതുവരെ 30 ലക്ഷം രൂപയാണ് മംഗളയ്ക്കുവേണ്ടി വനം വകുപ്പ് ചെലവഴിച്ചത്. ഇനിയും 20 ലക്ഷംകൂടി ഇത്തരത്തിൽ ചെലവാകുമെന്ന് അധികൃതർ പറയുന്നു.

Idukki
English summary
Mangala, 10 month old tiger begins its rewilding practice in Periyar Tiger reserve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X