ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ച് ഗ്ലാസിറക്കാൻ 5000 ചുമട്ട് കൂലി വേണമെന്ന് ഐഎൻടിയുസി; എതിർത്ത് വ്യാപാരി, മർദനം

Google Oneindia Malayalam News

അടിമാലി: അമിത കൂലി നൽകാതിരുന്നതിന്റെ പേരിൽ അടിമാലിയിൽ വ്യാപാര സ്ഥാപനത്തിൽ ഐഎൻടിയുസി ചുമട്ടു തൊഴിലാളികളുടെ ആക്രമണം. വ്യാപാര സ്ഥാപനത്തിലെ അതിഥി തൊഴിലാളികളെ യൂണിയൻ തൊഴിലാളികൾ മർദിച്ചു. അഞ്ച് ഗ്ലാസിറക്കാൻ 5000 രൂപ നൽകാതിരുന്നതാണ് പ്രകോപനം.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അടിമാലി മിനിപ്പടിയ്ക്കു സമീപമുള്ള മൊത്തവ്യാപാര കടയിലായിരുന്നു സംഭവം. കടയിൽ വന്ന 5 ഗ്ലാസ്സുകൾ ഇറക്കാനെത്തിയ ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ ആവശ്യപ്പെട്ടത് 5000 രൂപ. 1500 നൽകാമെന്ന് കടയുടമ നിലപാടെടുത്തതോടെ തൊഴിലാളികൾ മടങ്ങി.

intuc

ഗ്ലാസ് കൊണ്ടുവന്ന വാഹനം തിരികെ വിടുന്നതിനായി കടയിലെ ജീവനക്കാർ ഗ്ലാസ്സിറക്കി വച്ചു. ഈ സമയം തിരികെ എത്തിയ തൊഴിലാളികൾ ജീവനക്കാരെ മർദിക്കുകയായിരുന്നു. കടയിലെ ജീവനക്കാരായ പ്രദീപ് മഹന്ത, നാരദ് ബർമൻ, സുഖ്‍‌ലാൽ സിൻഹ എന്നിവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴിയെടുത്തതായും മർദിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നും അടിമാലി പോലീസ് അറിയിച്ചു.

ഗോപാലൻ ഇനി മാങ്കുളത്തെ 'പുലി മുരുഗൻ'; വൻ സ്വീകരണം ഒരുക്കാൻ നാട്ടുകാർഗോപാലൻ ഇനി മാങ്കുളത്തെ 'പുലി മുരുഗൻ'; വൻ സ്വീകരണം ഒരുക്കാൻ നാട്ടുകാർ

ആത്രമണം തടയാന്‍ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഇവര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. തുടര്‍ന്ന് വ്യാപാരി പോലീസില്‍ പരാതി നല്‍കി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരേ നിസാര വകുപ്പുകളാണ് ചുമത്തിയിരുക്കുന്നതെന്നാണ് ആരോപണം.

അതേസമയം കൊല്ലം ആശ്രാമത്തും സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ അമിത തുക ചോദിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ് പരാതിക്കാരി. ലേബര്‍ ഓഫീസറേയും പോലീസിനേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി പറഞ്ഞു.

കൊല്ലം ആശ്രാമം മൈതാനത്ത് പ്രദർശനമേള കഴിഞ്ഞ ശേഷം സാധനങ്ങൾ തിരികെ കൊണ്ടുപോകാന്‍ ലോറിയിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളികളെത്തി സാധനങ്ങൾ കയറ്റാൻ രണ്ട് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ ലോഡിങ്ങിന് കമ്പനിയുടെ തൊഴിലാളികളുണ്ടെന്നും പണം നൽകാനാകില്ലെന്നും പറഞ്ഞതോടെ ഭീഷണിയായി.പ്രദര്‍ശനം തുടങ്ങുമ്പോൾ ചുമട്ടുതൊഴിലാളികളെ കൊണ്ടാണ് സാധനങ്ങൾ ഇറക്കിച്ചതെന്നും ഇവർ അശ്രദ്ധമായി കൈകാര്യം ചെയ്തത് കൊണ്ട് വലിയ നഷ്ടമുണ്ടായെന്നും ആര്‍ച്ച പറയുന്നു.

ജൂലൈ പത്തിന് കൊല്ലത്തെ പ്രദര്‍ശനം അവസാനിച്ചതാണ്. എന്നാൽ തൊഴിലാളികളുടെ ഈ നിലപാട് കാരണം പതിനേഴ് ദിവസമായി സ്ഥല വാടക വെറുതേ നൽകേണ്ടി വരികയാണെന്നും ലേബര്‍ ഓഫീസറേയും പൊലീസിനേയും സമീപച്ചെങ്കിലും പ്രശ്നത്തിൽ പരിഹാരം കാണാനായില്ലെന്നും പരാതിക്കാരി പറയുന്നു. അതേസമയം, തൊഴിലാളികൾക്ക് അവകാശപ്പെട്ട ജോലിയും കൂലിയും മാത്രമാണ് ചോദിച്ചതെന്നും തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്.

സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ

Idukki
English summary
migrant workers beaten up by INTUC loading members at adimali idukky over loading amout conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X