ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് സ്പില്‍വെ ഷട്ടറുകള്‍ തുറന്നു. ആകെ തുറന്ന അഞ്ച് ഷട്ടറുകളിലൂടെ 2099.95 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

india

തമിഴ്‌നാടിന്റെ നടപടിക്കെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ ദിവസം വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്നു വെള്ളം കയറിയ വള്ളക്കടവിലുള്ള വീടുകള്‍ ഇന്നലെ മന്ത്രി സന്ദര്‍ശിച്ചിരുന്നു. മഴ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാന്വുകളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ച കുടുംബങ്ങളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍ എന്നീ എംപിമാര്‍ പാര്‍ലമെന്റില്‍ ധര്‍ണ നടത്തിയിരുന്നു. മുല്ലപ്പെരിയാറില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് രാത്രിയില്‍ വെള്ളം തുറന്നു വിടുന്ന നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തില്‍ നമ്മുടെ സുരക്ഷയും ജനങ്ങളുടെ ദുരിതവും കണക്കിലെടുക്കാതെയുള്ള സമീപനത്തില്‍ പ്രതിഷേധിച്ചും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടും പാര്‍ലമെന്റിനു മുന്നില്‍ ശ്രീ. തോമസ് ചാഴികാടന്‍ എം പി യോടൊപ്പം ധര്‍ണ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
രാത്രിയില്‍ വെള്ളം തുറന്നുവിട്ട് പേടിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; ജനങ്ങളെ കൊല്ലരുത്

തമിഴ്‌നാടിന്റെ നടപടിക്കെതിരെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന് കത്തയച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു. ഡാം സൈറ്റില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകള്‍ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Idukki
English summary
Mullaperiyar Dam Update: Four more shutters of the dam were opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X