• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പുതിയ ക്രമീകരണം; ജില്ലയില്‍ കൂടുതല്‍ പോലീസുകാര്‍ കൊവിഡ് ഡ്യൂട്ടിയില്‍

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ രണ്ട് ഷിഫ്റ്റായിട്ടാവും വാക്‌സിന്‍ വിതരണം ചെയ്യുക. രാവിലെ 9 മണി മുതല്‍ 10 മണി വരെ 150 പേര്‍ക്ക് മാത്രമാകും ടോക്കണ്‍ നല്‍കുക. ഈ സമയത്ത് ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് 9 മണിക്കും ഒരു മണിക്കും ഇടക്കുള്ള സമയത്ത് വാക്‌സിന്‍ നല്‍കും. ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 2.30 വരെ 50 പേര്‍ക്ക് കൂടി ടോക്കണ്‍ നല്‍കും. രണ്ടു മുതല്‍ നാലു വരെയുള്ള സമയത്താവും ഉച്ച്ക്ക് ശേഷമുള്ള വാക്‌സിന്‍ വിതരണം. പൊതു അവധി ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും വാക്‌സിന്‍ വിതരണമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862227005 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 മുതല്‍ തൊടുപുഴ ജില്ലാ ആശുപത്രി ഒപിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ഒപിയില്‍ വരുന്ന രോഗികള്‍ 8075908291 എന്ന ബുക്കിംഗ് നമ്പരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് എത്തേണ്ടത്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ നാല് മണിവരെയായിരിക്കും പ്രവര്‍ത്തന സമയം. ഫിവര്‍ ക്ലിനിക് എല്ലാദിവസവും ഉണ്ടായിരിക്കും. പനിയുള്ളവര്‍ക്ക് നേരിട്ട് വരാവുന്നതാണ്. ഇതിനായി രണ്ട് ഡോക്ടര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഫാര്‍മസിയില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. ഉമാ ദേവി, ആര്‍.എം.ഓ. ഡോ. സി.ജെ. പ്രീതി എന്നിവര്‍ അറിയിച്ചു.

ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു; കാരണം സിപിഎമ്മോ കോണ്‍ഗ്രസോ... രണ്ടു രാജിക്ക് ശേഷം

നഗരസഭാ പരിധിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ പരിശോധനാ ക്യാമ്പുകള്‍ നടത്തും. സിഎഫ്എല്‍റ്റിസികള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുപമാനിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശക്തമായ പരിശോധനകളാണ് ഈ ദിവസങ്ങളില്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി അറിയിച്ചു. സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിയ്ക്കുള്ള പോലീസുകാരെ ഒഴിച്ച് മറ്റുള്ളവരെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനയുടെ ഭാഗമാക്കിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍, ബസിലെ യാത്രക്കാരുടെ എണ്ണം പരിശോധിക്കല്‍ തുടങ്ങിയവ എസ്എച്ച്ഒ മാരുടെയും ഡിവൈഎസ്പി മാരുടെയും നേതൃത്വത്തിലാണ് നടക്കുന്നത് . 750 തോളം പോലീസുകാര്‍ കോവിഡ് പ്രത്യേക സേനയിലുണ്ട്. കൂടാതെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതോടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് തൊട്ടടുത്ത പിഎച്ച്സിയില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇ-പാസ്സിനുള്ള രജിസ്ട്രേഷന്‍ സംവിധാനവും ചെക് പോസ്റ്റിലുണ്ട്.

Idukki

English summary
New Changes for Covid Vaccine in Thodupuzha district hospital in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X