Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് സ്ത്രീകള്‍ വീട്ടിലുള്ളത് ആരും അറിഞ്ഞില്ല; പിതാവിനെ കൊന്ന് കുഴിച്ചിട്ടോ..? സര്‍വത്ര ദുരൂഹത

കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ പൊലീസ് ഇന്ന് കൂടുതല്‍ പരിശോധന നടത്തിയേക്കും. മോഷണക്കേസില്‍ പീരുമേട് ജയിലില്‍ കഴിയുന്ന നിതീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാനായി അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും. വീട്ടിനുള്ളില്‍ ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടി എന്ന സംശയത്തിലാണ് പൊലീസ്.

നിതീഷിനെ വിട്ടുകിട്ടിയാല്‍ മൃതദേഹം മറവു ചെയ്തിട്ടുണ്ട് എന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തും. കേസിലെ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളേയും വിട്ടുകിട്ടിയാല്‍ മാത്രമെ അന്വേഷണം പുരോഗമിക്കൂ. കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നത്.

Idukki News

കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവര്‍ മോഷണക്കേസില്‍ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

നിതീഷ്, വിഷ്ണു, വിഷ്ണുവിന്റെ മാതാവ്, സഹോദരി എന്നിവരാണ് കക്കാട്ടുകടയിലെ വാടക വീട്ടില്‍ താമസിച്ചിരുന്നത്. നാട്ടുകാരുമായി ഇവര്‍ അധികം ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ പിതാവ് വിജയനെ കുറെ നാളായി കാണാനില്ലായിരുന്നു. ആറുമാസം മുമ്പ് വിജയനും നിതീഷും തമ്മിലുണ്ടായ അടിപിടിയില്‍ വിജയന്‍ കൊല്ലപ്പെട്ടു എന്ന് സഹോദരി മൊഴി നല്‍കിയതായി വിവരവുമുണ്ട്.

പിന്നീട് ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടുവെന്ന് പൊലീസ് സംശയിക്കുന്നു. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തില്‍ 2016 ല്‍ കുഞ്ഞ് ജനിച്ചിരുന്നു എന്നും കുഞ്ഞിന് നാല് ദിവസം പ്രായമുള്ളപ്പോള്‍ കഴുത്ത് ഞെരിച്ചു കൊന്നു എന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് നരബലിയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

നിതീഷ് പൂജാരിയാണ്. ഇവരുടെ വീട്ടില്‍ നിന്ന് മന്ത്രവാദത്തിന്റെ സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിട്ടുമുണ്ട്. നിതീഷിനേയും വിഷ്ണുവിനെയും കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികള്‍ താമസിച്ചിരുന്ന വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. വീടിന്റെ തറ ദീര്‍ഘ ചതുരാകൃതിയില്‍ കുഴിയെടുത്തതിന്റെയും അവിടെ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മണ്ണുമാറ്റാനുപയോഗിച്ച സാമഗ്രികളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിതീഷാണ് ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. കക്കാട്ടുകടയിലെ വീട് രണ്ടു ദിവസമായി പൊലീസ് കാവലിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+