വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനിടെ അവന്‍ പോയി; ആ സംഭവം കണ്ണില്‍ നിന്ന് മായുന്നില്ല: രാജമ്മ
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിലിലും പെട്ട് നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി പേരുടെ കൃഷിയും, വീടുകളും തകര്‍ന്നു. ഒരുപാട് പേരുടെ ജീവനും നഷ്ടമായി. പലയാളുകളുടെ മൃതദേഹങ്ങളും ഇപ്പോഴും മണ്ണിനടയില്‍ തന്നെയാണ്. ഒരുപാട് പേരുടെ സ്വപ്‌നങ്ങളും കുതിച്ചെത്തിയ മണ്ണിലും മഴയിലും ഒലിച്ച് പോയിരിക്കുകയാണ്. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനിടയില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ഷാജിയുടെ മുഖം രാജമ്മയുടെ കണ്ണില്‍ നിന്നും മാഞ്ഞിരുന്നില്ല.
ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍ പൊട്ടലിലാണ് ഷാജിയേയും കുടുംബത്തേയും കുതിച്ചെത്തിയ മലവെള്ളം കവര്‍ന്നെടുത്തത് രാജമ്മ പറയുന്നു. പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും അവനെ കണ്ടിട്ടില്ല രാജമ്മ പറയുന്നു.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
മഴയത്ത് പുരയിടത്തിന് സൈഡിലൂടെ വെള്ളം വന്നിരുന്നു, ആ സമയത്ത് അവിടെ നില്‍ക്കരുതെന്ന് താന്‍ ഷാജിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് രാജമ്മ പറഞ്ഞു. പക്ഷേ അവരവിടെ മതിലിന്റെ സൈഡ് കെട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്ക് മലവെള്ളത്തിന് ശക്തികൂടി. കനത്ത വെള്ളപ്പാച്ചിലില്‍ മതിലിന്റെ അരിക് ഇടിഞ്ഞു വീണു. വെള്ളം വരുന്നത് കണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടുവെങ്കിലും ആ പുരയിടത്തിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാനായില്ല. അപ്പോഴേക്ക് വെള്ളവും കല്ലും എല്ലാം ഒഴുകി വന്നു. പണിക്കാര്‍ക്കും മറ്റും കാപ്പി ഉണ്ടാക്കാനായി സാധനങ്ങളെല്ലാം വാങ്ങാന്‍ പോയതായിരുന്നു ാജി പിന്നെ കണ്ടിട്ടില്ല. രാജമ്മ പറഞ്ഞു.

രാജമ്മയുടെ വീടിന് തൊട്ടടുത്തുണ്ടായിരുന്ന ചെറിയ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ കുത്തിയൊലിച്ചെത്തിയ പാറക്കല്ലുകളും മണ്ണും മരങ്ങളും മാത്രമാണ്്. മഴവെള്ളം കണ്ട് രാജമ്മയും കുടുംബവും മാത്രമാണ് വീട്ടില്‍ നിന്നും മാറി നിന്നത്. മണിക്കൂറുകളുടെ വിത്യാസത്തിലാണ് ഇവര്‍ മലയിടിച്ചിലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ മുതല്‍ ഷാജിയും കുടുംബവും അവിടെ ഉണ്ടായിരുന്നു. വീട് വയ്ക്കാനായി കിണറെല്ലാം കുത്തി പ്ലോട്ട് തിരിച്ച് അതിര് കെട്ടി വരികയായിരുന്നു. അപ്പോഴാണ് മലവെള്ളം അവരുടെ സ്വപ്നത്തെ കവര്‍ന്നെടുക്കുന്നത്. കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. ആന്‍സി (45), ചിറയില്‍ ഷാജി (50), പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു ഷാഹുല്‍ (മൂന്ന്), കല്ലുപുരയ്ക്കല്‍ ഫൈസല്‍ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കള്‍ അഹിയാന്‍, അഫ്‌സാന എന്നിവരെയാണ് കാണാതായത്. ഉരുള്‍ പൊട്ടല്‍ നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാലതാമസമില്ലാതെ തുക വിതരണം ചെയ്യാനും റവന്യു മന്ത്രി കെ രാജന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഇതിനോടകം 12 പേരാണ് മരണപ്പെട്ടത്. കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയില്‍ 15 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് മഴക്ക് അല്‍പം ശമനമുണ്ടെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി മലയോരത്തേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇടുക്കിയിലെ കല്ലാര്‍കുട്ടി, കല്ലാര്‍ഡൈവേര്‍ഷന്‍ എന്നിവ തുറന്നിരിക്കുന്നു. ഇടുക്കിയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോട്ടയത്തും മഴ മാറി നില്‍ക്കുകയാണെന്നത് വളരെ ആശ്വാസകരമാണ്.

ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയുള്ളതൊഴിച്ചാല്‍ മഴ കുറവ് തന്നെയാണ്. ഇന്നലെ കനത്ത മഴ പെയ്ത കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ കൂട്ടിക്കല്‍ പാലാ മേഖലകളില്‍ മഴ പെയ്യുന്നില്ല എന്നത് ആശ്വാസമാണ്. മഴ തുടര്‍ന്നിരുന്നെങ്കില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ പോലും കഴിയാത്ത സാഹചര്യമായിരിക്കും ഉണ്ടാകുക. റോഡിലെ വെള്ളക്കെട്ട് പലയിടത്തും ഇറങ്ങി തുടങ്ങി. എന്നാല്‍ ഉരുളപൊട്ടല്‍ അടക്കം ഉണ്ടായതിനാല്‍ ജില്ലയിലെ നാശ നഷ്ടങ്ങള്‍ വലുതാണ്. പല മേഖലകളും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനിതുവരെ സാധിച്ചിട്ടില്ല.












Click it and Unblock the Notifications