'മോനേ ഇതിനെക്കാള്‍ ഭയാനകമായിരുന്നു അന്ന്'; ഡാം തുറക്കുന്നത് കാണാന്‍ ആ അച്ഛനും മകനുമെത്തി
തൊടുപുഴ: വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തെ മുള് മുനയില്‍ നിര്‍ത്തിയ പ്രളയമായിരുന്നു 2018ലേത്. നിരവധി പാലങ്ങളും വീടുകളും എല്ലാം വെള്ളത്തിനടിയിലായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇടുക്കി ജില്ലയിലായിരുന്നു. അന്നും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്ന് വിടേണ്ടി വന്നിരുന്നു. ഡാം തുറന്ന് വിട്ട ശേഷം ഇടുക്കി ഡാമിന്റെ താഴെയുള്ള ചെറുതോണി പാലത്തിലൂടെ ഒരു കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ച് മൂന്നാളുകള്‍ ഓടുന്ന ചിത്രം വൈറലായിരുന്നു.
നിരവധി പേരാണ് ആ ചിത്രം പങ്കുവെച്ചിരുന്നത്. കടുത്ത പനിയെ തുടര്‍ന്ന് എണീറ്റ് നില്ക്കാന് പോലും ശേഷിയില്ലാതിരുന്ന സൂരജിനെയും കൊണ്ട് സുരക്ഷാ സേന ഓടുന്ന ചിത്രമായിരുന്നു അത്. കേരളക്കരയൊന്നാകെ ശ്വാസമടക്കിപിടിച്ച് കണ്ട ചിത്രവുമായിരുന്നു അത്. ഡാം തുറന്നതിനെതുടര്‍ന്ന് ശക്തമായി ഒഴുകിവന്ന വെള്ളം ചെറുതോണി പാലം തകര്‍ക്കുന്നതിന് മുമ്പ് സൂരജിനെ അപ്പുറത്തേക്ക് എത്തിക്കുന്ന ദൃശ്യമായിരുന്നു അത്.

കടുത്ത പനിയായത് മൂലം കണ്ണ് തുറക്കാന്‍ സാധിക്കാതിരുന്ന സൂരജിന് അന്ന് ഡാം തുറന്ന് വിട്ടപ്പോഴുള്ള കാഴ്ച കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ അച്ഛന്റെ തോളിലേറി ചാം തുറന്ന് വെള്ളമൊഴുകുന്ന കാഴ്ച കാണാനെത്തിയവരുടെ കൂട്ടത്തില്‍ സൂരജുമുണ്ടായിരുന്നു. ഇത്തവണയും സൂരജിന് പനിയായിരുന്നുവെങ്കിലും മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി അച്ഛന് വിജയരാജിന് അവനെ കൊണ്ടുപോകേണ്ടി വന്നു. മകനെയും കൊണ്ട് ഡാമിന്റെ സമീപത്തെത്തിയ വിജയരാജ് 2018ല്‍ സംഭവിച്ച കഥകള്‍ മകന് പറഞ്ഞ്കൊടുക്കുകയും ചെയ്തിരുന്നു.

അന്ന് ഡാം തുറക്കുന്നതൊക്കെ കണ് ശേഷം അച്ഛന് വീട്ടിലേത്തിയപ്പോള്‍ കടുത്തപനിയും ശ്വാസം മുട്ടലും കാരണം ബുദ്ധിമുട്ടുന്ന മകനെയായിരുന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു അന്ന്. അത്പോലും വകവെക്കാതെ കുഞ്ഞിനേയും മാറോടണച്ച് വിജയരാജ് ഓടുകയായിരുന്നു. ഡാം തുറക്കുന്നതിനാല്‍ ചെറുതോണി പാലം ഭീഷണിയിലായിരുന്നു. ഇതിലൂടെയാണ് അവര്‍ക്ക് അപ്പുറം കടക്കേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് വിട്ടില്ല. തുടര്‍ന്ന് ദുരന്ത നിവാരണ സംഘമെത്തി കുഞ്ഞിനെയുമെടുത്ത് വളരേ വേഗത്തില്‍ പാലത്തിനപ്പുറമെത്തിക്കുകയായിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ വെള്ളം നിറഞ്ഞതോടെ ഡാം ഇന്നലെ തുറക്കേണ്ടി വന്നിരുന്നു. ഇന്നസെ രാവിലെയാകുമ്പോഴേക്കും ഡാമിലെ ജലനിരപ്പ് 2397.86 അടിയിലെത്തിയിരുന്നു. 2403 അടിയാണ് ഡാമിനിന്റെ പരമാവധി ശേഷി. തുടര്‍ന്ന് ഇന്നലെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഡമിന്റെ ഷട്ടര്‍ തുറക്കുമ്പോഴേക്കും 2398.04 അഠിയിലെത്തിയിരുന്നു. 2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. 2398.04 അടിയാണ് ആദ്യ ഷട്ടര്‍ തുറക്കുമ്പോഴുള്ള അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണമെന്നാണ് നിര്‍ദ്ദേശം.
Recommended Video

2018ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് വീണ്ടും ഡാം തുറക്കുന്നത്. 2018ന് മുമ്പ് 1976ലും, 1981ലും, 1992ലും ഡാം തുറന്നിരുന്നു. 2018ലെ പ്രളയത്തിനെ തുടര്‍ന്ന് ആഗസ്റ്റില്‍ തുന്ന ഷട്ടര്‍, സെപ്തംബറിലാണ് അടച്ചത്. 1500 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് അന്ന് ഒരുമാസം കൊണ്ട് തുറന്നുവിട്ടത്. 26 വര്‍ഷത്തിന് ശേഷമാണഅ 2018ല്‍ ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നത്. ഇടുക്കികാര്ക്ക് മാത്രമല്ല, താഴെ ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനമായിരുന്നു അത്. എന്നാല്‍ ഇത്തവണ ഡാം തുറന്നപ്പോള്‍ 2018 പോലരു സാഹചര്യമില്ലാതിരുന്നത് ആശ്വാസമായിരുന്നു എല്ലാവര്ക്കും.
റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications