ജിഎസ്ടി:തമിഴ്‌നാട്ടില്‍ അനിശ്ചിതകാല തിയേറ്റര്‍ സമരം, മറ്റു വഴികള്‍ തേടുമെന്ന് നിര്‍മ്മാതാക്കള്‍..

Subscribe to Oneindia Malayalam

ചെന്നൈ: ജിഎസ്ടിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല തിയേറ്റര്‍ സമരം ആരംഭിച്ചു. 1100 ഓളം തിയേറ്ററുകള്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അടച്ചിട്ടിരിക്കുകയാണ്. ജിഎസ്ടി പ്രകാരം 58 ശതമാനമാണ് നികുതിയിനത്തില്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കേണ്ടി വരിക. ജിഎസ്ടിയുടെ 28 ശതമാനം നികുതിയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതിയും ഉള്‍പ്പെടുത്തിയാണ് ഇത്. നികുതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ഞായറാഴ്ച വരെ ടിക്കറ്റുകള്‍ പഴയ നിരക്കിലാണ് വിറ്റത്. സമരത്തിന്റെ ഭാഗമായി പ്രതിഷേധ സമരവും സംഘടിപ്പിക്കുമെന്ന് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ വിശാല്‍ അറിയിച്ചു. അധിക നികുതി ഏര്‍പ്പെടുത്തിയത് സിനിമാ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും വിശാല്‍ പറഞ്ഞു. ജിഎസ്ടിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വ്യത്യസ്ത മൊഴികള്‍...ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും!! അറസ്റ്റിന് സാധ്യത ?

 theatre-

അതേസമയം തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് ഉടമകളുടെ തീരുമാനമെങ്കില്‍ സിനിമാ റിലീസിന് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സമരം സര്‍ക്കാരിനെതിരെയുള്ള നീക്കമല്ലെന്നും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തു കൊണ്ടാണ് സമരത്തിലേക്കു നീങ്ങിയതെന്നും തമിഴ്‌നാട് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അദ്ധ്യക്ഷന്‍ അഭിരാമി രാമനാഥന്‍ പറഞ്ഞു.

English summary
1,000 Tamil Nadu cinema halls cancel screenings to oppose 30 per cent local body tax
Please Wait while comments are loading...