കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; ക്രൂരമായി അടിച്ചമര്‍ത്തിയെന്ന് വസ്തുതാന്വേഷണ സംഘം

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അലിഗഡ് സര്‍വകലാശാലയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് കേസ്. നേരത്തെ നിരോധനാജ്ഞ ലംഘിച്ചതിന് 1200 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതിന് പുറമെയാണിത്. 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Ali

ദില്ലിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അലിഗഡിലെ വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരുന്നു. ഇവരെ തടഞ്ഞ യുപി പോലീസുമായി ഏറെ നേരം സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചതും ലാത്തി വീശിയതുമാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കാന്‍ കാരണം.

60ഓളം വിദ്യാര്‍ഥികള്‍ക്കാണ് അന്ന് ഗുരുതരമായി പരിക്കേറ്റത്. പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. അതേസമയം, യുപി പോലീസ് അലിഗഡിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയാണ് ചെയ്തതെന്ന് വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജാമിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്നതിനേക്കാള്‍ ക്രൂരമായിട്ടാണ് അലിഗഡിലെ വിദ്യാര്‍ഥികളെ പോലീസ് നേരിട്ടതെന്നും സംഘം കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജിനടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

Recommended Video

cmsvideo
Norwegian woman asked to leave india after protest against CAA | Oneindia Malayalam

സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അലിഗഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

English summary
10,000 Aligarh University Students Booked in Connection With CAA Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X