കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കല്‍ : 10 ക്രിസ്ത്യാനികള്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ഭോപ്പാല്‍: സംഘപരിവാര്‍ സംഘപരിവാര്‍ സംഘടനകള്‍ ഘര്‍ വാപസി നടത്തുന്നത് നിയമ പരമായിട്ടാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബാക്കിയുള്ള മതവിഭാഗങ്ങള്‍ ചെയ്യുന്നതെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും ഇവര്‍ ആരോപിക്കുന്നു.

നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ചതിനും ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിനും 10 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത് മധ്യപ്രദേശിലെ ബോറോഗോണ്‍-ബുജുര്‍ഗ് ഗ്രാമത്തില്‍ നിന്നാണ്. ഇതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.

Religious Symbols

പണവും വസ്ത്രങ്ങളും നല്‍കി ഗ്രാമീണരെ മതപരിവര്‍ത്തനത്തിനായി സ്വാധീനിക്കുന്നു എന്നായിരുന്നു ഹൈന്ദവ സംഘടന പ്രവര്‍ത്തകനായ പ്രാദേശവാസിയുടെ പരാതി. എന്നാല്‍ പ്രഥമ ദൃഷ്ട്യാ ഇതിന് തെളിവൊന്നും ഇല്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്.

ഗ്രാമത്തിലെ ശ്യാം ലാല്‍ എന്ന വ്യക്തിയുടെ വീട്ടിലാണ് ക്രിസ്ത്യാനികള്‍ ഒത്തുകൂടിയത്. എന്നാല്‍ ഇവരെ താന്‍ ക്ഷണിച്ച് വരുത്തിയതാണെന്നാണ് ശ്യാം ലാല്‍ പറയുന്നത്. തന്റെ മകളുടെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി രോഗം മാറി. ഇത് ആഘോഷിക്കാനാണ് കഷണിച്ചതെന്നും ശ്യാംലാല്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ശ്യാം ലാലിന് വേറെ പരാതിയും ഉണ്ട്. തങ്ങള്‍ വീട്ടില്‍ ആഘോഷം നടത്തിക്കൊണ്ടിരിക്കെ വീടിന് നേരെ കല്ലേറുണ്ടായെന്ന് പോലീസിനെ അറിയിച്ചു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ക്രിസ്ത്യാനികള്‍ക്കെതിരെ കേസെടുക്കണം എന്നാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യം.

English summary
10 Christians arrested for insulting Hinduism in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X