ഇന്ത്യന്‍ സൈന്യം 24 മണിക്കൂറിനിടെ വധിച്ചത് 10 ഭീകരരെ!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരവാദം വ്യാപിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമം പാളി. കാശ്മീരില്‍ വെള്ളിയാഴ്ച മുതല്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പത്ത് ഭീകരര്‍. ഏറ്റുമുട്ടല്‍ നടക്കുന്ന കാശ്മീരിലെ ഭീകരരെ ജനങ്ങള്‍ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

army

വിശുദ്ധ റംസാന്‍ മാസത്തിലാണ് കാശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതെന്നും പ്രതിരോധവക്താവ് പറഞ്ഞു. കഴിഞ്ഞ24 മണിക്കൂറിനിടെ ആയുധധാരികളായ ഭീകരരെ പ്രദേശത്ത് നിന്ന് പുറത്താക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ ശനിയാഴ്ച കാശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പടെ എട്ടു പേരെ സൈന്യം വധിച്ചു. ഇതില്‍ ആറു പേരെ റാംപൂരിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് വധിച്ചത്.

English summary
10 terrorists killed in 24 hours: Army thwarts Pakistan attempts to spread terror in Kashmir
Please Wait while comments are loading...