ഗര്‍ഭഛിദ്രം ജീവനെടുക്കും: പത്തുവയസ്സുകാരിയോട് നോ പറഞ്ഞ് കോടതി, പീഡനക്കേസിലെ ഇര!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഗര്‍ഭഛിദ്രം നടത്താനുള്ള പത്തുവയസ്സുകാരിയുടെ ഹര്‍ജി തള്ളിക്കളഞ്ഞ് സുപ്രീം കോടതി. ഗര്‍ഭഛിദ്രം ജീവന് ഭീഷണിയാ​ണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. 32 മാസം ഗര്‍ഭിണിയായതിനാല്‍ ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയ്ക്ക് സുരക്ഷിതമല്ലെന്ന് നിരീക്ഷിച്ച കോടതി അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി ചണ്ഡിഗഡിലെ പിജിഐയോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയ്ക്ക് ആവശ്യമായ ആരോഗ്യപരിചരണം നല്‍കരാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. അമ്മയയുടെ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തിലും ഗര്‍ഭസ്ഥ ശിശുവിന് 20 ആഴ്ച വളര്‍ച്ചയെത്തിയ സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്താന്‍ നിയമമനുവദിക്കുന്നില്ല. പ്രാദേശിക കോടതി ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി തള്ളിക്കളഞ്ഞതോടെയാണ് അഭിഭാഷകന്‍ അലക് അലോക് സുപ്രീം കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ശരീരം കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

Life Imprisonment For Rapist in Kerala
 sc-10-1491794318-28-

പെ​ണ്‍കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഏഴ് മാസത്തോളമായി ബന്ധു നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് വ്യക്തമാക്കിയത്. നേരത്തെ മെയ് മാസത്തില്‍ 21 മാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അടുത്ത കാലത്തായി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്ന ഇന്ത്യയില്‍ 2015ല്‍ മാത്രം 20,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
English summary
A 10-year-old raped by her uncle will not be allowed to have an abortion, the Supreme Court ruled today, rejecting the petition by a Supreme Court lawyer. The court said it was basing its decision on the assessment of doctors who said that a medical termination was not safe either for the girl or the foetus. She is 32 weeks pregnant.
Please Wait while comments are loading...