കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറിലധികം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ട്, ബിജെപിക്ക് ചരിത്രം അറിയില്ലെന്ന് അമരീന്ദര്‍

Google Oneindia Malayalam News

പട്യാല: സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നരേന്ദ്ര മോദിയുടെ കുത്തകയല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബിജെപിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആദ്യം നടത്തിയതെന്ന വാദത്തെയും അമരീന്ദര്‍ തള്ളി. പ്രധാനമന്ത്രി ആദ്യ ചരിത്രം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചരിത്രത്തെ കുറിച്ച് ഒരു ബോധവുമില്ല. സൈനിക ചരിത്രമറിയുന്ന എല്ലാവര്‍ക്കുമറിയാം, മുമ്പും ഇത്തരം തിരിച്ചടികള്‍ നല്‍കിയിട്ടുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു.

1

1964 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഞാന്‍ പശ്ചിമ കമാന്‍ഡിന്റെ ഭാഗമായിരുന്നപ്പോള്‍ നൂറിലധികം ആക്രമണങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട് ബിജെപി അതിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊരു പുതിയ പേര് നല്‍കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള റെയ്‌ഡെന്നാണ് സൈന്യത്തില്‍ ഇതിനെ വിളിച്ചിരുന്നത്. മുമ്പ് സൈന്യത്തിലായിരുന്ന അനുഭവം വെച്ചാണ് അമരീന്ദര്‍ ബിജെപിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

1960കളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സിഖ് റെജിമെന്റിന്റെ ഭാഗമായിരുന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പുല്‍വാമ ആക്രമണവും, അതിലുള്ള തിരിച്ചടിയും ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി തിരഞ്ഞെടുത്തതാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അതിനാണ് അമരീന്ദര്‍ മറുപടി നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് യുപിഎ മൂന്നാം സര്‍ക്കാര്‍ അധികാരത്തിലെത്തും. കോണ്‍ഗ്രസ് അതിനെ നയിക്കും. 1947ല്‍ ആരായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. 1965ല്‍ ആരായിരുന്നു. കോണ്‍ഗ്രസാണ് പാകിസ്താനെ വിഭജിച്ചത്. എന്നാല്‍ ഒരിക്കല്‍ പോരും അവര്‍ അത് പറഞ്ഞിരുന്നില്ല. അവര്‍ ഇന്ത്യന്‍ സൈന്യത്തെയും, ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായെയും വാഴ്ത്തുകയാണ് ചെയ്തത്. പലര്‍ക്കും അതിന്റെ നേട്ടം നല്‍കുകയാണ് ചെയ്തത്. ഇവിടെ ഒരാള്‍ എല്ലാം ഞാനാണ് ചെയ്തതെന്ന് കൊട്ടിഘോഷിക്കുകയാണ്. ആരാണ് നിങ്ങള്‍. ഇത് നിങ്ങളുടെ സൈന്യമല്ല. ഇന്ത്യയുടെ സൈന്യമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

'പ്രധാനമന്ത്രി മായാവതി', രാഹുലിനെ വെട്ടും.. കണക്കുകള്‍ പറയുന്നത്, പ്രതിപക്ഷ നിരയിലെ ഉള്‍ക്കളികള്‍'പ്രധാനമന്ത്രി മായാവതി', രാഹുലിനെ വെട്ടും.. കണക്കുകള്‍ പറയുന്നത്, പ്രതിപക്ഷ നിരയിലെ ഉള്‍ക്കളികള്‍

English summary
100 surgical strikes would have taken place says amarinder singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X