Get Updates
Get notified of breaking news, exclusive insights, and must-see stories!

100 വയസുകാരി കൊല്ലപ്പെട്ടു; ബലാത്സംഗത്തിനിരയായതായി സംശയം

പട്യാല: പഞ്ചാബിലെ പട്യാലയില്‍ 100വയസുകാരിയായ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി സൂചന. പട്യാലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ദുവാന്‍ കലാന്‍ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീടിനു പുറത്തായിരുന്നു രാത്രിയില്‍ സ്ത്രീ ഉറങ്ങിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ അയല്‍ക്കാരനാണ് സ്ത്രീ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്നുകിടിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടതായി അറിയുന്നതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

murder

അര്‍ദ്ധനഗ്നമായ രീതിയിലായിരുന്നു മൃതദേഹം. പിന്നീട് നടന്ന പരിശോധനയില്‍ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ സമീപത്തെ കൃഷിയിടത്തുനിന്നും കണ്ടെത്തി. കൃഷിസ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയശേഷം കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയും ശേഷം നേരത്തെ ഉണ്ടായ സ്ഥലത്തെ കൊണ്ടുവെക്കുകയുമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം പരിശോധികച്ചും. പോലീസ് നായയെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. മയക്കുമരുന്നിന് അടിമകളായവരാരെങ്കിലും ആയിരിക്കും കൊലപാതകത്തിന് ഉത്തരവാദിയെന്ന് പോലീസ് സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് എസ്എസ്പി ഗുര്‍മീത് സിങ് ചൗഹാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+