കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിയ പോലിസില്‍!! നിയമനം ഒരു ദിവസത്തേക്ക്... പൂവണിഞ്ഞത് ജിവിതാഭിലാഷം

ജന്‍മനാ അന്ധയും കിഡ്നി രോഗിയുമായ 11 കാരി ഒരു ദിവസത്തേക്ക് പോലിസായി സ്വപ്നം യാഥാര്‍ഥമാക്കി

  • By Manu
Google Oneindia Malayalam News

റായ്പൂര്‍: മരണം പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പലരും തങ്ങളുടെ ആഗ്രഹങ്ങള്‍ മനസ്സില്‍ തന്നെ സൂക്ഷിച്ച് ലോകത്തോടു വിടപറയാനായിരിക്കും ശ്രമിക്കുക. വളരെ കുറച്ചു പേര്‍ മാത്രം മരിക്കുന്നതിനു മുമ്പ് ആഗ്രഹങ്ങള്‍ സഫലമാക്കണമെന്ന ദൃഡനിശ്ചയവമുള്ളവരുമാവും.

അത്തരത്തിലൊരു അപൂര്‍വ്വസംഭവം ഇന്ത്യയില്‍ നടന്നു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് മരണത്തോട് മല്ലിടുന്ന 11കാരിയായ സാനിയാ സാഹുവാണ് തന്റെ ജീവിതാഭിലാഷം സാധിച്ചത്.

പോലിസാവുക സ്വപ്‌നം

സാനിയയുടെ ഏറ്റവും വലിയ സ്വപ്‌നം പോലിസാവുകയെന്നതാണ്. ശാരീരികമായ അസ്വസ്തകളൊന്നും അവളെ സ്വപ്‌നം കാണുന്നതില്‍ നിന്നു തടഞ്ഞില്ല. ജന്‍മനാ അന്ധയായ സാനിയയുടെ കിഡ്‌നിക്കും ഗുരുതരമായ രോഗമാണ്.

പിറന്നാള്‍ ദിനത്തില്‍ അത് സത്യമായി

തന്റെ പിറന്നാള്‍ ദിനത്തില്‍ സാനിയ പോലിസ് ഇന്‍സ്‌പെക്ടറുടെ വസ്ത്രം ധരിച്ച് മത്പുരേനയിലെ വീട്ടില്‍ നിന്ന് പോലീസ് വാഹനത്തില്‍ സിനിമാ സ്റ്റൈലില്‍ സ്റ്റേഷനില്‍ വന്നിറങ്ങുകായായിരുന്നു. റായ്പൂര്‍ മേഖലയിലെ ഐജി ഓഫിസിലാണ് സാനിയ ഇന്‍സ്‌പെക്ടര്‍ കുപ്പായമണിഞ്ഞെത്തിയത്. അച്ഛന്‍ ഭീമാല്‍ സാഹുവും അമ്മ ഡിംപിളും ഒപ്പമുണ്ടായിരുന്നു.

സ്റ്റേഷനില്‍ പിറന്നാള്‍ ആഘോഷിച്ചു

പോലിസുകാര്‍ക്കൊപ്പം സ്റ്റേഷനില്‍ ഗംഭീരമായാണ് സാനിയ പിറന്നാള്‍ ആഘോഷിച്ചത്. റായ്പൂര്‍ മേഖല ഐജി പ്രദീപ് ഗുപ്ത, എസ്പി സഞ്ജീവ് ശുക്ല എന്നിവരടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കാളികളായി.
കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച സാനിയക്ക് പോലിസുകാര്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

ദിവസേന ഡയാലിസിസ് നടത്തുന്നു

കിഡ്‌നി രോഗത്തെത്തുടര്‍ന്ന് ദിവസേന ആറു മണിക്കൂറോളം സാനിയ ഡയാലിസിന് വിധേയയാവുന്നുണ്ടെന്ന് എസ്പി സഞ്ജീവ് ശുക്ല പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ജന്‍മനാട്ടില്‍ പോവുന്നതിനാല്‍ ഇതിനു മൂന്നു ദിവസം മുമ്പാണ് ആഘോഷച്ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്ന് ശുക്ല കൂട്ടിച്ചേര്‍ത്തു.

പോലിസ് ഇടപെടുന്നത്

മകളുടെ ആഗ്രഹം സഫലമാക്കുന്നതിനായി നേരിട്ട് പോലിസ് സ്‌റ്റേഷനില്‍ പോവുകയല്ല അച്ഛന്‍ ഭീമാല്‍ ചെയ്തത്. പോലിസ് കുപ്പായം തയ്ച്ചു തരണമന്ന് ഇയാള്‍ കടയില്‍പ്പോയി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ നല്‍കാതെ ഇത് ചെയ്തു തരില്ലെന്ന് കടക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഭീമാല്‍ എസ്പി ഓഫിസിനെ സമീപിക്കുന്നത്. ഒടുവില്‍ മുതിര്‍ന്ന ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷം പെണ്‍കുട്ടിയുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.

English summary
In a noble gesture, city police fulfilled the birthday wish of an eleven-year-old visually impaired girl, suffering from a life-threatening kidney disease, by making her a police inspector for a day. Clad in a complete uniform of a police inspector, the girl, Sania Sahu, entered the premises of office of Inspector General of Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X