കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 15 ജില്ലകള്‍ അടച്ചു; അവശ്യസാധനങ്ങള്‍ വീട്ടിലെത്തും, ഹോട്ട്‌സ്‌പോട്ട് നിര്‍ണയിച്ചത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ എന്ന് വിലയിരുത്തിയ പ്രദേശങ്ങള്‍ ഉത്തര്‍ പ്രദേശില്‍ പൂര്‍ണമായും അടച്ചു. 15 ജില്ലകളിലാണ് ഈ പ്രദേശങ്ങളുള്ളത്. ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്തതോടെ ഇന്ന് അര്‍ധരാത്രി മുതല്‍ ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്കോ പുറത്തുള്ളവര്‍ക്ക് അകത്തേക്കോ കടക്കാന്‍ സാധിക്കില്ല. ഏപ്രില്‍ 15 വരെയാണ് ജില്ലകള്‍ സീല്‍ ചെയ്യുകയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

y

ആളുകള്‍ റോഡിലിറങ്ങുന്നത് നിരോധിക്കും. കൂട്ടം ചേരുന്നത് നേരത്തെ നിരോധിച്ച ജില്ലകളാണിത്. അവശ്യസാധനങ്ങള്‍ ലഭിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗ, ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, മീററ്റ്, ആഗ്ര, ഷാംലി, സഹാറന്‍പൂര്‍ തുടങ്ങി പ്രധാന വ്യവസായ-ടൂറിസ്റ്റ് ജില്ലകളിലെല്ലാം ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ജില്ലകളെല്ലാം പൂര്‍ണമായും അടച്ചിടുമെന്നാണ് സൂചന.

ഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്കഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്ക

യുപിയില്‍ ഇതുവരെ 326 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് രോഗികള്‍ മരിച്ചു. 21 പേര്‍ക്ക് രോഗം ഭേദമായി. ആറ് പേര്‍ക്കോ അതിലധികം പേര്‍ക്കോ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ട് ഏരിയ ആയി പ്രഖ്യാപിച്ചത്. ഹോട്ട് സ്‌പോര്‍ട്ട് പ്രദേശങ്ങളുടെ വിവരം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്ന് അറിയിച്ചു. ആഴ്ചയില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ട് ആകാന്‍ സാധ്യതയുള്ള മേഖലയായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ണയിച്ചിട്ടുള്ളത്. അതേസമയം, ജനസംഖ്യ കൂടിയ മേഖലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഇവിടെയും പ്രത്യേക രക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

ഉത്തര്‍ പ്രദേശിലെ 15 ജില്ലകളില്‍ ആറിലധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിലെ കക്ഷി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ ഹോട്ട് സ്‌പോട്ട് ഏരിയകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 14ന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് മോദി സൂചിപ്പിച്ചത്. ഇനി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വരുന്ന ശനിയാഴ്ചയാണ് മുഖ്യമന്ത്രിമരുമായുള്ള ചര്‍ച്ച. ഇതിന് ശേഷമായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം പ്രഖ്യാപിക്കുക. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.

English summary
Hotspots in 15 UP Districts To Be Sealed Today Mid Night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X