വാഹനങ്ങള്‍ കൂട്ടിയിടിച്ച് 15 മരണം: അപകടകാരണം യാത്രക്കാരെ കുത്തിനിറച്ചത്!!

  • Written By:
Subscribe to Oneindia Malayalam

ചിത്രദുര്‍ഗ്ഗ: വാഹനങ്ങള്‍ കൂട്ടിയിടിടിച്ച് 15 പേര്‍ മരിച്ചു. തൊഴിലാളികളെ കുത്തി നിറച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷകളുമായി ട്രക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ചിത്രദുര്‍ഗ്ഗയിലെ രാംപുരയിലാണ് സംഭവം.

എട്ട് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്. നോര്‍ത്ത് കര്‍ണ്ണാടകയിലെ കലബുര്‍ഗ്ഗി ജില്ലയില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരില്‍ ഏഴ് പേര്‍ വാനിലുണ്ടായിരുന്നവരും ശേഷിക്കുന്നവര്‍ ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ചിരുന്നവരുമാണ്. പരിക്കേറ്റവരെ ബെല്ലാരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ട്രക്ക് ഒരു ഓട്ടോയിലിടിക്കുകയും ഓട്ടോ മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിക്കുകയും ചെയ്തതാണ് മരണനിരക്ക് കൂടുന്നതിന് ഇടയാക്കിയത്.

accident
English summary
Fifteen persons were killed and 20 others injured on Saturday when a truck rammed two overcrowded auto rickshaws carrying labourers and a van at Rampura, 60 km from Chitradurga in Karnataka, police said.
Please Wait while comments are loading...