അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഞെട്ടിപ്പിക്കുന്ന മറുപടി... കൊന്ന് തള്ളിയത് 15 പാക് പട്ടാളക്കാരെ
ബിഎസ്എഫ് അധികൃതരാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ കാര്യം വ്യക്തമാക്കിയത്.
ശ്രീനഗര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത് കനത്ത മറുപടി തന്നെ. 15 പാക് സൈനിരെ വധിച്ചുവെന്നാണ് ബിഎസ്എഫ് വ്യക്തമാക്കിയിട്ടുള്ളത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് പാകിസ്താന്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് പടയാളികളും 13 റേഞ്ചേഴ്‌സും ആണ് കൊല്ലപ്പെട്ടിട്ടുള്ളത്. രജൗറി, സാംബ, അബ്ദുല്ലിയ, ആര്‍എസ് പുര, സുച്ചെത്ഗര്‍ മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്.
അതിര്‍ത്തിയിലെ വെടി നിര്‍ത്തല്‍ ലംഘനത്തിന് കനത്ത മറുപടി പാകിസ്താന് നല്‍കിയിട്ടുണ്ടെന്നാണ് ബിഎസ്എഫ് മേധാവി വ്യക്തമാക്കിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്താന്‍ നേരിട്ട തിരിച്ചടികള്‍ ഇതെല്ലാമാണ്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്
സെപ്തംബര്‍ 28-29 തിയ്യതികളിലായിട്ടാണ് ഇന്ത്യ സൈന്യം പാക് അധീന കശ്മീരിലെ ഭീകരവാദി കേന്ദ്രങ്ങള്‍ ആക്രമിച്ച്. നാല്‍പതോളം തീവ്രവാദികളെ അന്ന് സൈന്യം വധിച്ചിരുന്നു. അതിന് ശേഷം അതിര്‍ത്തി പ്രദേശങ്ങള്‍ സംഘര്‍ഷഭരിതമായി.

എത്ര ഇന്ത്യക്കാര്‍
സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്താന്‍ നടത്തിയ വെടി നിര്‍ത്തല്‍ ലംഘനങ്ങളില്‍ അഞ്ച് ഇന്ത്യക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതില്‍ നാല് പേരും സുരക്ഷാ ജീവനക്കാരാണ്. 34 പേര്‍ക്ക് പരിക്കേറ്റു.

കൊടുത്ത തിരിച്ചടികള്‍
ഒക്ടോബര്‍ 21 ന് അതിര്‍ത്തിയിലുണ്ടായ വെടിവപ്പില്‍ ഏഴ് പാകിസ്താന് റേഞ്ചര്‍മാരെയാണ് ബിഎസ്എഫ് കൊന്നൊടുക്കിയത്. ഒരു ഭീകരനും വധിക്കപ്പെട്ടു. കത്വയിലെ ഹിരാനഗര്‍ സെക്ടറില്‍ ആയിരുന്നു ഇത്.

നൗഷേര
രജൗറി ജില്ലയിലെ നൗഷേര സെക്ടറില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒക്ടോബര്‍ 25 ന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് മൂന്ന് പാകിസ്താന്‍ സൈനികരായിരുന്നു.

എത്രപേര്‍
കഴിഞ്ഞ ദിവസം രജൗറി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന്‍ നടത്തിയ വെടി നിര്‍ത്തല്‍ ലംഘനത്തിനും ഇന്ത്യ കനത്ത് തിരിച്ചടിയാണ് നല്‍കിയത്. ബിഎസ്എഫ് പുറത്ത് വിടുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ അഞ്ച് പേരെങ്കിലും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
|
സാധാരണക്കാര്‍
തങ്ങള്‍ സാധാരണക്കാരെ ഒരിക്കലും ആക്രമിക്കാറില്ലെന്നാണ് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ വ്യക്തമാക്കിയത്. പാകിസ്താന്‍ ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നുണ്ട്.
|
കൃത്യം കണക്ക്
എത്ര പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബിഎസ്എഫ് എഡിജി പറഞ്ഞത്. 15 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications