രണ്ടു വര്‍ഷത്തില്‍ 113 പേര്‍ പീഡിപ്പിച്ചതായി പതിനാറുകാരി
പൂനെ: രണ്ടു വര്‍ഷത്തിനുളളില്‍ പോലീസുകാരുള്‍പ്പെടെ 113 പേര്‍ പീഡിപ്പിച്ചതായി 16 കാരി പരാതി നല്‍കി.പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് പൂനെ പോലീസിനു കൈമാറുകയും 113 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍.റജിസ്ട്രര്‍ ചെയ്യുകയുമായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് 26 കാരിയുള്‍പ്പെടെ ആറു പേരെ കഴിഞ്ഞ ദിവസം പൂനെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി സ്വദേശിയായ ഒരു മോഡല്‍ പൊളളലേറ്റ് ചികിത്സക്കായി ആസ്പത്രിയിലെത്തിയതോടെയാണ് സംഭവം ചുരുളഴിയുന്നത്.
വന്‍ സെക്‌സ് റാക്കറ്റ് ശ്ര്യംഖലയിലകപ്പെട്ട പെണ്‍കുട്ടി പലയിടങ്ങളിലായി പീഡിപ്പിക്കപ്പെടുകയായിരുന്നെന്ന് കേസന്വേഷണം നടത്തുന്ന അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ബി കോല്‍ത്തെ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിവരിക്കുന്നതിങ്ങനെ.നേപ്പാള്‍ ഇന്ത്യ അതിര്‍ത്തി പ്രദേശമായ സിലിഗുരിയില്‍ മുത്തശ്ശിയോടൊപ്പമായിരുന്നു പെണ്‍കുട്ടി താമസം.അച്ഛന്‍ ഉപേക്ഷിച്ചു പോയതിനാല്‍ മാനസിക നില തെറ്റിയ അമ്മയെ നോക്കേണ്ട ചുമതലയും പെണ്‍കുട്ടിക്കായിരുന്നു.മുത്തശ്ശി നടത്തിയിരുന്ന ചെറിയ ചായക്കടയില്‍ സ്ഥിരമായെത്തിയിരുന്ന ഭണ്ഡാരി എന്നയാളാണ് 2014 ല്‍ ബ്യൂട്ടിപാര്‍ലറില്‍ ജോലി ശരിയാക്കാമെന്ന വാദ്ഗാനവുമായി പൂനെയിലെത്തിക്കുന്നത്.

തുടര്‍ന്നു പല പ്രാവശ്യം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഹൈദരാബാദ്,ഭോപ്പാല്‍,അഹമ്മദാബാദ് എന്നിവിടങ്ങളിലും എത്തിച്ചിരുന്നു.ഒടുവില്‍ പൂനെയിലെ ഒരു ഫഌറ്റില്‍ നിന്നാണ് നിന്നാണ് പെണ്‍കുട്ടി മോഡലിനൊപ്പം ഡല്‍ഹിയിലേയ്ക്ക് രക്ഷപ്പെടുന്നത്.വിവസ്ത്രയായി പരസ്യ ചിത്രത്തില്‍ അഭിനയിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം നിരസിച്ചതിന് 24 കാരിയായ മോഡലിനെ പൊളളലേല്‍പ്പിക്കുകയായിരുന്നു. ദില്ലിയില്‍ ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആസ്പത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിക്കുന്നത്.സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതല്‍ പ്രതികളെ ഇനിയും അറസ്റ്റു ചെയ്യാനുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ കോല്‍ത്തെ പറഞ്ഞു.












Click it and Unblock the Notifications