വഴി ചോദിച്ചെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി
പൂനെ: ആദ്യമായി നഗരത്തിലെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ വഴികാട്ടാനെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ ജോലിയൊന്നുമില്ലാതെ നടക്കുന്ന 32കാരനായ നോവല്‍ ജോസഫാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായി സംഭവം അരങ്ങേറുന്നത്.
പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സുഹൃത്തിനെ കാണാനായിട്ടാണ് നഗരത്തിലെത്തിയത്. ആദ്യമായി നഗരത്തിലെത്തിയ പെണ്‍കുട്ടി സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം യാത്ര ചെയ്‌തെങ്കിലും രാത്രിയായതോടെ വഴിതെറ്റുകയായിരുന്നു. ബാബാസാഹേബ് അംബദ്കര്‍ ഭവനു സമീപത്തുവെച്ച് വഴിതെറ്റിയെന്നു മനസിലാക്കിയ പെണ്‍കുട്ടി സമീപത്തുണ്ടായിരുന്നു നോവലിനോട് വഴി ചോദിച്ചു.

പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് വഴി ചോദിച്ചു മനസിലാക്കിയ നോവല്‍ പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേന ആളൊഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. രാത്രി 2 മണിയോടെ സ്ഥലത്തുനിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി സമീപത്തുണ്ടായിരുന്ന പെട്രോള്‍ പമ്പില്‍ അഭയം തേടുകയും നൈറ്റ് പട്രോളിനിറങ്ങിയ പോലീസ് സഹായത്തോടെ സ്‌റ്റേഷനിലെത്തുകയും ചെയ്തു.
സ്‌റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയില്‍ നിന്നും പരാതി എഴുതിവാങ്ങിയ പോലീസ് ചൊവ്വാഴ്ച തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നഗരത്തില്‍ സ്ത്രീ പീഡനക്കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് പുതിയ സംഭവവുമെന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. നൈറ്റ് പട്രോളിങ് ശക്തമാക്കാനും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശി നല്‍കി.












Click it and Unblock the Notifications