19കാരിക്ക് ക്രൂര പീഡനം; 10 ദിവസം പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തു, വീട്ടുകാരുടെ അറിവോടെ

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: രാജ്യതലസ്ഥാനത്തെ നടുക്കി 19കാരിക്ക് ക്രൂര പീഡനം. പത്ത് ദിവസം വീട്ടില്‍ തടവിലാക്കി യുവതിയുടെ കാമുകന്‍ തന്നെയാണ് പീഡിപ്പിച്ചത്. അപ്രതീക്ഷിതമായി രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതിപ്പെട്ടു. കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചില്‍ തുടങ്ങി.

02

സുല്‍ത്താന്‍ പുരിയിലെ വീട്ടിലാണ് തന്നെ കാമുകന്‍ തടവിലാക്കിയിരുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ബഹളം വച്ചതിനെ തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നുവെന്നും യുവതി പറയുന്നു. പിതാവിനൊപ്പമെത്തിയാണ് യുവതി പരാതി നല്‍കിയത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയെ വൈദ്യപരിശോധന നടത്തി. കൗണ്‍സലിങ് ഉദ്യോഗസ്ഥര്‍ ഏറെനേരം യുവതിയുമായി സംസാരിച്ചുവെന്നും ഡിസിപി എംഎന്‍ തിവാരി പറഞ്ഞു.

കത്വ പൈശാചിക പീഡനം; ബിജെപിയുടെ പങ്ക് വ്യക്തമായി, തുറന്നുപറഞ്ഞ് മന്ത്രി, പ്രതികളെ രക്ഷിക്കാന്‍ ശ്രമം

യുവതിയെ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഒരു തവണ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടു. ബെല്‍റ്റ് കൊണ്ട് അടിച്ചു അവശനിലയിലാക്കി. യുവതിയുടെ കാമുകന്‍ യുവതിയെ തടവിലാക്കിയ കാര്യം അയാളുടെ കുടുംബത്തിന് അറിയാമായിരുന്നു. പ്രതിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകന്‍ ഒളിവിലാണ്. അധികം വൈകാതെ ഇയാളെ പിടികൂടുമെന്ന് ഡിസിപി അറിയിച്ചു.

ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവം ദേശീയ തലത്തില്‍ വിവാദമായിരിക്കെയാണ് രാജ്യതലസ്ഥാനത്ത് നിന്നും പീഡന വാര്‍ത്ത വന്നിരിക്കുന്നത്. പീഡനക്കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. കത്വയിലേയും ഉന്നാവോയിലെയും ബലാല്‍സംഗങ്ങളുടെ പശ്ചാത്തത്തിലാണ് നിരാഹാര സമരം.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Delhi: 19-year-old confined, raped; case registered

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X