മൂന്ന് മണിക്കൂര്‍ കൂട്ടബലാത്സംഗം: പരാതി നല്‍കാനെത്തിയപ്പോള്‍ എസ്ഐയുടെ നാടകം, പിന്നീട് സംഭവിച്ചത്!

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഭോപ്പാലിലെ ഒരു പാലത്തിന് ചുവട്ടില്‍ വെച്ചാണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീ‍ഡിപ്പിച്ചത്. സംഭവത്തില്‍ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയില്‍ പരാതി സ്വീകരിക്കുവാന്‍ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ വിസമ്മതിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് ദമ്പതികളുടെ മകളായ പെണ്‍കുട്ടി സിനിമാക്കഥയുമായാണ് എത്തിയതെന്ന് കാണിച്ച് പോലീസുകാര്‍ കളിയാക്കിയെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സുരക്ഷാ സേനയിലെ സബ് ഇന്‍സ്പെകറും അമ്മ സിഐഡി ഉദ്യോഗസ്ഥയുമാണ്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

സുനാമിയല്ല ഭൂചലനം: അടുത്ത ലോകാവസാനം നവംബറില്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്!

തന്നെ പീഡിപ്പിച്ച രണ്ടുപേരെ പകല്‍വെളിച്ചത്തില്‍ കൊണ്ടുവന്ന ശേഷം മാത്രമാണ് പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായത്. സംഭവത്തില്‍ കുറ്റക്കാരനായ എസ്ഐ ആര്‍ എന്‍ തേകത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എംപി നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സസ്പെന്‍ഷനിലായിട്ടുള്ളത്. പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാത്ത സംഭവത്തിലാണ് നടപടി.

 പാലത്തിന് കീഴില്‍ വച്ച്

പാലത്തിന് കീഴില്‍ വച്ച്

സ്ത്രീ സുരക്ഷയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഭോപ്പാലിലെ തിരക്കേറിയ പാലത്തിന് അടിയില്‍ വെച്ചാണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചത്. ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയും ആര്‍പിഎഫ് പോസ്റ്റില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുമാണ് സംഭവം നടന്നതെങ്കിലും ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

 യുപിഎസ്സി പരീക്ഷ

യുപിഎസ്സി പരീക്ഷ


യുപിഎസ് സി പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന പെണ്‍കുട്ടി എല്ലാദിവസവും താമസസ്ഥലത്തുനിന്ന് ഭോപ്പാലിലേയ്ക്ക് സഞ്ചരിക്കാറുള്ളതാണ്. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകാനിറങ്ങിയപ്പോഴാണ് സംഭവമെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

 ജാമ്യത്തിലിറങ്ങി പീഡനം

ജാമ്യത്തിലിറങ്ങി പീഡനം

സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഗോലു ബിഹാരി ഛദ്ദാറാണ് പെണ്‍കുട്ടിയുടെ കയ്യില്‍ക്കയറിപ്പിടിച്ചത്. കൈ തട്ടിമാറ്റി പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് മുന്നുപേരും ചേര്‍ന്ന് കെട്ടിയിട്ട് പീഡ‍ിപ്പിച്ചത്. അമര്‍, ഗുണ്ടു എന്നിവര്‍ ചേര്‍ന്ന് വലിച്ചിച്ച് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. കല്ലുകൊണ്ട് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടിയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. രാത്രി 10 മണിവരെ സംഘം തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

 ആര്‍പിഎഫ് പോസ്റ്റിലെത്തി

ആര്‍പിഎഫ് പോസ്റ്റിലെത്തി


സംഭവത്തോടെ ആര്‍പിഎഫ് പോസ്റ്റിലെത്തി രക്ഷിതാക്കളെ വിളിച്ചതോടെയാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്. പിറ്റേ ദിവസം എംപി നഗറിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴായിരുന്നു എസ്ഐയുടെ പരിഹാസം.

English summary
19 year old girl gang raped in Bhopal, SI insists to register complaint got suspended over his acts.
Please Wait while comments are loading...