കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1984 ലെ സിഖ് വിരുദ്ധ കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
സജ്ജന്‍ കുമാറിന് ജീവപര്യന്തം | Oneindia Malayalam

1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തു. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

sajjankumar-1545024054

1984 നവംബര്‍ 1 ന് ദില്ലി കന്‍റോണ്‍മെന്‍റിലെ രാജ് നഗര്‍ മേഖലയിലെ ഒരു കുടുംബത്തിലെ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി വിധി. സജ്ജന്‍ കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഡിസംബര്‍ 31 ന് മുന്‍പ് കോടതിയില്‍ കീഴടങ്ങാനും സജ്ജനോട് കോടതി നിര്‍ദ്ദേശിച്ചു.

2013 ല്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് സജ്ജനെ കോടതി കുറ്റവിമുക്തനാക്കിയത്. അതേസമയം കേസില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ച് പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. സജ്ജനെ കുറ്റ വിമുക്തനാക്കിയെ നടപടക്കെതിരെ സിബിഐയാണ് ഹൈക്കോടതിയെ സമീപിച്ചത്.

English summary
1984 anti-Sikh riots case: Delhi HC convicts Sajjan Kumar,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X