Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ദളിത് സഹോദരങ്ങൾക്കെതിരെ ക്രൂരത; കെട്ടിയിട്ടു, ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചു!

ജയ്പൂർ: രാജ്യത്ത് ദളിതരോട് നടത്തുന്ന ക്രൂരതയ്ക്ക് ഒരു കുറവുമില്ല. പൗരാണികകാലം തൊട്ടേ ഇന്ത്യയിൽ ദളിതർക്കെതിരേയുള്ള അതിക്രമങ്ങൾ നടക്കുന്നു. അത് സ്വാതന്ത്ര്യാനന്തരം തുടരുകയും ചെയ്യുന്നു. എന്നാൽ, ഗുജറാത്തും രാജസ്ഥാനും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും വിശിഷ്യാ കേന്ദ്രത്തിലും ബിജെപി അധികാരത്തിലേറിയതിനു ശേഷം, ദളിതർക്കെതിരേയുള്ള അക്രമങ്ങളിൽ പൊടുന്നനെ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യുപി, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇതുപോലെ പരിതാപകരമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. പഴയ കോൺഗ്രസ് സർക്കാരിനു കീഴിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുപോലെ നിരന്തരമായി, നിയമവ്യവസ്ഥയെ പോലും വെല്ലുവിളിച്ചുകൊണ്ട്, അങ്ങേയറ്റം ബീഭത്സമായി ദളിതരോടുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യ്പെട്ടിട്ടില്ലെന്നാണ് വരുന്ന ആരോപണങ്ങൾ. ഇത്തരം ക്രൂരതയ്ക്കെതിരെ കോടതിയിൽ പോലും ഇടപെട്ടെങ്കിലും കുറയുന്നില്ലെന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോഷണക്കുറ്റം ആരോപിച്ചു

മോഷണക്കുറ്റം ആരോപിച്ചു

രാജസ്ഥാനിൽ നിന്നാണ് വീണ്ടും ഇത്തരത്തിലുള്ള വാർത്ത പുരത്ത് രുന്നത്. ദളിത് യുവാക്കളായ സഹോദരങ്ങളോട് ആൾക്കൂട്ടം ക്രൂരമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. മോഷണകുറ്റം ആരോപിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ ക്രൂരത. യുവാക്കളെകെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്തു.

സംഭവം നഗൗർ പട്ടണത്തിൽ

ജയ്പൂരില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 24കാരനായ ദലിത് യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.

പെട്രോൾ പമ്പ് ജീവനക്കാർ

പെട്രോൾ പമ്പ് ജീവനക്കാർ

ഇവിടെ നിന്നാണ് പമ്പിലെ ജീവനക്കാര്‍ മോഷണക്കുറ്റമാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നത് ജനനേന്ദ്രിയങ്ങളിലടക്കം പെട്രോൾ ഒഴിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

ആൾക്കൂട്ട ആക്രമണം

ആൾക്കൂട്ട ആക്രമണം

പത്തോളം പേർ ചേർന്നാണ് യുവാക്കളെ ക്രൂരമായി മർദ്ദിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബുധനാഴ്ച മർദ്ദനമേറ്റ യുവാക്കൾ പോലീസിനെ സമീപിച്ചു. മർദ്ദനമേറ്റവരുടെ പരാതിയെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജ്പാൽ സിങ് വ്യക്തമാക്കി. മർദ്ദനമേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+