മായാവതിയുടെ റാലിയില്‍ പങ്കെടുത്ത് രണ്ട് പേര്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചു
ലെഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ റാലിയില്‍ പങ്കെടുത്ത രണ്ട് പേര്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലെഖ്‌നൗവിലെ കാന്‍ഷി റാം ഇക്കോ ഗാര്‍ഡനിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്.
റാലിക്കിടെയുണ്ടായ തിരക്കില്‍ കുട്ടികളെയും കാണാതെ പോയതായി റിപ്പോര്‍ട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകളാണ് റാലിയില്‍ പങ്കെടുത്തിരുന്നത്. 28 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ ആളുകളുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ല.

വിവിധയിടങ്ങളില്‍ നിന്നായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ 12 ട്രെയിനുകളാണ് ബിഎസ്പി ബുക്ക് ചെയ്തിരുന്നത്. റാലിയില്‍ മുസ്ലീങ്ങള്‍ സമാജ്വാദി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഗോരക്ഷയുടെയും ലൗജിഹാദിന്റെയും പേരില്‍ ബിജെപി സര്‍ക്കാരിന് നേരെ കൊടിയ പീഡനങ്ങളാണ് നടക്കുന്നതെന്ന് മായാവതി പറഞ്ഞു.












Click it and Unblock the Notifications