കള്ളക്കടത്തിന് പുതിയ മാർഗം; കോടികൾ കടത്തിയത് 'ഉപ്പുമാവി'നുള്ളിൽ, ഞെട്ടണ്ട... സംഭവം ഇങ്ങനെ....

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: 'ഉപ്പുമാവ്' പാത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 1.29 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. വിമാനമാർഗം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിച്ചെടുത്തത്. പൂനെ വിമാനത്താവളം വഴി ദുബായിലേക്ക് പോകാനെത്തിയവരെയാണ് പിടിയിലായത്. രണ്ടുപേരും വ്യത്യസ്ത കേസുകളിലാണ് പിടിയിലായത്.

നിഷ്ന്ത് വൈ, എച്ച് രംഗലാനി എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷാ ഓഫീസർ നൽകിയ വിവരത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഞായറാഴ്ചയായരുന്നു സംഭവം. നിഷാന്തിന്റെ കൈവശമുണ്ടായിരുന്ന ചൂടുപാത്രത്തിൽ ഉപ്പുമാവ് കരുതിയിരുന്നു.

Upma

എന്നാൽ പാത്രത്തിന് ഭാര കൂടുതൽ അനുഭവപ്പെട്ടതോടെ അധികൃതർ വിശദമായി പരിശോധിക്കുകയായരുന്നു. തുടർന്ന് 86,000 യുഎസ് ഡോളറും 15,000 യൂറോയും പിടിച്ചെടുക്കുകയായിരുന്നു. ഇതേ വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ രംഗലാനിയുടെ പക്കലും ഉപ്പുമാവ് കരുതിയിരുന്നു. ഇതോടെ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമിരുന്ന പാത്രം പരിശോധിച്ചപ്പോഴും ഇതേ തുക കണ്ടെത്തി.

English summary
2 HELD AT PUNE AIRPORT FOR SMUGGLING RS 1.3 CR FOREX IN ‘UPMA'
Please Wait while comments are loading...