വീണ്ടും കൂട്ട ബലാത്സംഗം; രണ്ട് യുവതികളെ ഒരു ദിവസം മുഴുവന്‍ മാനഭംഗത്തിനിരയാക്കി!
ജയ്പ്പൂര്‍: കൂട്ട ബലാത്സംഗ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ടാക്‌സി കാത്തു നിന്ന യുവതികളെ പരിചയക്കാരനായ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി. പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ജയ്പ്പൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വീട്ടില്‍ പോകാന്‍ ടാക്‌സിക്ക് കാത്തു നില്‍ക്കുകയായിരുന്നു യുവതികള്‍. അവിടെ വച്ച് പരിചയക്കാരനായ രാജേന്ദര്‍ സിംഗിനെ കാണുകയും കാറില്‍ സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞ് കൂടെ കൂട്ടുകയുമായിരുന്നു. ഇയാളുടെ ഫാമില്‍ എത്തിയപ്പോള്‍ യുവതികളെ നിര്‍ബന്ധിച്ച് ഇറക്കുകയും ഫാമിലെ മുറിയില്‍ പ്രവേശിപ്പിച്ച ശേഷം പൂട്ടി ഇടുകയുമായിരുന്നു.

പിന്നീട് നാല് സുഹൃത്തുക്കളുമായി എത്തിയ ശേഷം ശനിയാഴ്ച വൈകുന്നേരം വരെ പല തവണ യുവതികളെ പീഡനത്തിനിരയാക്കി. അതിനു ശേഷം രാത്രി റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഒളിവിലായ മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. വൈദ്യ പരിശോധനയില്‍ യുവതികള്‍ പീഡനത്തിന് ഇരയായെന്നും സ്ഥിരീകരിച്ചു.
യുവതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 34,23 വയസ്സ് പ്രായമുള്ള യുവതികളാണ് മാനഭംഗത്തിനിരയായത്. കടത്തികൊണ്ട് പോകലിനും കൂട്ടമാനഭംഗത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications