കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൗചാലയമില്ല: 200ലേറെ വിദ്യാര്‍ത്ഥിനികള്‍ ബോര്‍ഡിങ് സ്‌കൂള്‍ വിട്ടു

  • By Aiswarya
Google Oneindia Malayalam News

ജംഷഡ്പൂര്‍: 200 പെണ്‍കുട്ടികള്‍ പഠിക്കുന്ന ബോര്‍ഡിങ് സ്‌കൂളില്‍ ആകെയുള്ളത് അഞ്ച് ശൗചാലയങ്ങള്‍. ജംഷഡ്പൂരിലെ ഇച്ചാഗഡിയിലുള്ള കസ്തൂര്‍ബ ഗാന്ധി ആവാസിയ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരവസ്ഥ

ശൗചാലയമില്ലാത്തതിനാല്‍ ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥിനികള്‍ ബോര്‍ഡിങ് സ്‌കൂള്‍ വിട്ടു .ശൗചാലയത്തിന്റെ കുറവ് കാരണം ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ സമീപത്തുള്ള പാടത്താണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്.പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.

schoolchildren

ഇവിടെ കഴിഞ്ഞിരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രദേശവാസികളായ ആണ്‍കുട്ടികളുടെ ശല്യം നേരിടേണ്ടി വന്നതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. സ്‌കൂളിന് മതിലൊന്നുമില്ല അതിനാല്‍ പലതരത്തിലുള്ള ശല്യങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

പുറത്തുനിന്നുള്ളവര്‍ക്ക് ഹോസ്റ്റലിലേക്കും പരിസരത്തേക്കും എളുപ്പത്തില്‍ കടന്നുകയറാനും സാധിക്കും. ഒട്ടുമിക്ക കുട്ടികളെയും മാതാപിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠനത്തിനായാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹരിശങ്കര്‍ പറഞ്ഞു.

English summary
More than 200 girls have left their studies at a government-run residential school at Ichagarh in Seraikela-Kharswan district, about 50 km from the country's premier steel town, because of insufficient toilets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X