കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

206 കോടി രൂപയുടെ അഴിമതി ആരോപണം നിഷേധിച്ച് മന്ത്രി പങ്കജ മുണ്ഡെ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പങ്കജ മുണ്ഡെയ്‌ക്കെതിരെ 206 കോടി രൂപയുടെ അഴിമതി ആരോപണം. മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിസഭയില്‍ വനിതാ, ശിശുക്ഷേമ മന്ത്രിയായ പങ്കജ മുണ്ഡെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടില്‍നിന്നും പണം അടിച്ചുമാറ്റിയെന്നാണ് ആരോപണം.

നിയമപരമല്ലാത്ത രീതിയിലാണ് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്‌കൂളുകളിലേക്ക് വേണ്ട ബുക്കുകള്‍, ജലം ശുദ്ധീകരിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ആഹാര സാധനങ്ങള്‍ തുടങ്ങി പങ്കജ മുണ്ഡെയുടെ കീഴില്‍ ഓര്‍ഡര്‍ നല്‍കിയ സാധനങ്ങളെല്ലാം നിയമപരമല്ലാതെയാണെന്ന് പറയുന്നു.

pankaja

ആദിവാസി മേഖലകളില്‍ വിതരണം ചെയ്ത കപ്പലണ്ടികള്‍ വാങ്ങിയതിലും ക്രമക്കേട് ബോധ്യമായതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ വിതരണം ചെയ്തവ ഗുണവിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ആരോപണം. ഇവ വാങ്ങിയത് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയില്‍ നിന്നാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.ബി.ഐയോ ആന്റി കറപ്ഷന്‍ ബ്യൂറോയൊ ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആരോപണങ്ങള്‍ പങ്കജമുണ്ഡെ നിഷേധിച്ചു. യാതൊരു തെളിവുമില്ലാതെ അടിസ്ഥാന രഹിതമായാണ് ആരോപണമെന്നും നിയമപരമായി അല്ലാതെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

English summary
206-Crore Scam; Maharashtra Minister Pankaja Munde Rejects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X