• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്; മുഴുവന്‍ സമയ നേതൃത്വം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിര്‍ണ്ണായക ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ നിര്‍ണ്ണായക പ്രവര്‍ത്തകസമിതി യോഗം ചേരും. എന്നാല്‍ ഈ നീക്കം പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരിക്കുകയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. മുഴുവന്‍ സമയ നേതൃത്വം വേണമെന്നാണ് മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഒപ്പം തോല്‍വികള്‍ തുറന്ന മനസോടെ പഠിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

മുഴുവന്‍ സമയ നേതൃത്വം

മുഴുവന്‍ സമയ നേതൃത്വം

അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, എംപിമാര്‍. മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരാണ് സോണിയക്ക് കത്തയച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പ്രാദേശിക തലം മുതല്‍ നേതൃതം വരെ അടിമുടി മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പ്രധാനമായും മുഴുവന്‍ സമയ നേതൃത്വം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

 നരേന്ദ്രമോദിക്ക് വോട്ട്

നരേന്ദ്രമോദിക്ക് വോട്ട്

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടെന്ന് നേതാക്കള്‍ തന്നെ കത്തില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുകയാണെന്നും കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുകയാണെന്നും ഇത് യുവാക്കളിലെ ആത്മവിശ്വാസം കെടുത്തുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കള്‍ ചൂണ്ടികാട്ടി. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. രണ്ടാഴ്ച്ച മുമ്പാണ് കത്തയച്ചത്.

ഒപ്പുവെച്ച പ്രമുഖ നേതാക്കള്‍

ഒപ്പുവെച്ച പ്രമുഖ നേതാക്കള്‍

പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, മുന്‍ മുഖ്യമന്ത്രാമാരും കേന്ദ്രമന്ത്രിമാരുമായ ഭൂപീന്ദര്‍ സിംഹ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, എം വീരമ്മ മൊയിലി, പൃഥ്വിരാജ് ചവാന്‍, പിജഡെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ഡയോറ, മുന്‍ പിസിസി അധ്യക്ഷന്‍ രാജ് ബബ്ബര്‍, അരവിന്ദര്‍ സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, ഇഅഖിലേഷ് പ്രസാദ് സിംഗ്, കുല്‍ ദീപ് ശര്‍മ, യോഗേന്ദ്ര ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖ നേതാക്കള്‍.

ദേശീയ അനിവാര്യത

ദേശീയ അനിവാര്യത

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ദേശീയ അനിവാര്യതയാണെന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു. ഒപ്പം ഇത് ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിനും ആവശ്യമാണ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കടുത്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ നേരിടുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെകുറിച്ചും കത്തില്‍ വിശദീകരിക്കുന്നു.

നിരാശാജനകം

നിരാശാജനകം

ബിജെപിയുടേയും സംഘപരിവാറിന്റേയും വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കേണ്ട അവസ്ഥ, സുരക്ഷിതത്വമില്ലായ്മ, ഭയത്തിന്റെ അന്തരീക്ഷം, സാമ്പത്തിക പ്രതിസന്ധി, പെരുകുന്ന തൊഴിലില്ലായ്മ, പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അതിര്‍ത്തിയിലെ വെല്ലുവിളികള്‍, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം, വിദേശ നയം തുടങ്ങിയ വിഷയങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നു. ഇത്തരം വിഷയങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രതികരണം നിരാശാജനകമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പരിഷ്‌കാരങ്ങള്‍

പരിഷ്‌കാരങ്ങള്‍

പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം, അധികാര വികേന്ദ്രീകരണം, സംസ്ഥാന യൂണിറ്റുകള്‍ ശക്തിപ്പെടുത്തണം, ബ്ലോക്ക് മുതല്‍ വര്‍ക്കിംഗ് കമ്മിറ്റി വരെ എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പ്, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നേതൃത്വത്തിലെ അനിശ്ചിതത്വം, നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയവ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നും ബിജെപി സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം കൊണ്ട് വരാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

നെഹ്‌റു-ഗാന്ധി കുടുംബം

നെഹ്‌റു-ഗാന്ധി കുടുംബം

അതേസമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളേയും കത്തില്‍ പറയുന്നു. ഒപ്പം തന്നെ നെഹ്‌റു-ഗാന്ധി കുടുംബം എല്ലായ്‌പോഴും പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വത്തിന്റെ അവിഭാജ്യ ഘടകമായി തുടരണമെന്നും കത്തില്‍ പറയുന്നു.

English summary
23 senior Congress leaders write letter to sonia gandhi calling for changes, from top to bottom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X