കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വെറുതേ ഫോട്ടോയെടുക്കാന്‍ പോയതല്ല... കണ്ട് നോക്ക്

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ പോയി എടുത്ത ഫോട്ടോകളാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച. മോദിയുടെ ചിത്രങ്ങളെ പരിഹസിക്കുന്നവര്‍ ഈ ചൈന യാത്രകൊണ്ട് എന്ത് ഗുണം ഉണ്ടായി എന്ന് ചിന്തിയ്ക്കുന്നുണ്ടോ...

അറുപത്തി മൂവായിരം കോടി രൂപയുടെ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

നിക്ഷേപം മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ സന്ദര്‍ശനം ഗുണം ചെയ്തിട്ടുണ്ട്. മേഖലയിലെ ഏറ്റവും പ്രബലരായ രണ്ട് രാജ്യങ്ങള്‍ ഒരുമിച്ച് നിന്നാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

24 കരാറുകള്‍

24 കരാറുകള്‍

24 കരാറുകളിലാണ് നരേന്ദ്ര മോദിയും ചൈനീസ് പ്രധാമന്ത്രി ലീ കു ചിയാങും ഒപ്പുവച്ചത്. ഏതാണ്ട് അറുപത്തി മൂവായിരം കോടി രൂപയുടെ പദ്ധതികളാണിത്.

അതിര്‍ത്തിത്തര്‍ക്കം

അതിര്‍ത്തിത്തര്‍ക്കം

ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് രാഷ്ട്രീയ പരിഹാരത്തിന് ഈ സന്ദര്‍ശനം വഴി ധാരണയായി.

പാര്‍ട്ടി സഹകരണം

പാര്‍ട്ടി സഹകരണം

ചൈനീസ് കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ കേന്ദ്ര സമിതിയുടെ വിദേശകാര്യ വിഭാഗവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സഹകരിയ്ക്കും.

ഇ-വിസ

ഇ-വിസ

ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേയ്ക്ക് ഇ-വിസ അനുവദിയ്ക്കും.

ഭീകരവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. പാകിസ്താന്റെ ചൈനയുമായുള്ള അടുപ്പത്തിലുള്ള അതൃപ്തി മോദി പരോക്ഷമായി സൂചിപ്പിച്ചു.

സഹോദരീ നഗരങ്ങള്‍

സഹോദരീ നഗരങ്ങള്‍

ചെന്നൈ-ചോംകിങ്, ഹൈദരാബാദ്-ക്വാങ്ഡാവോ, ഔറംഗാബാദ്-ദുന്‍ഹുവാ എന്നിവയെ സഹോദരീ നഗരങ്ങളാകും. ഇന്ത്യയിലെ കര്‍ണാടകവും ചൈനയിലെ സിചുവാനും സഹോദരി പ്രവിശ്യകള്‍.

റെയില്‍വേ സഹകരണം

റെയില്‍വേ സഹകരണം

ഇന്ത്യയിലേയും ചൈനയിലേും റെയില്‍വേ വകുപ്പുകള്‍ തമ്മില്‍ സഹകരിയ്ക്കാനും സംയുക്ത കര്‍മ പദ്ധതി തയ്യാറാക്കാനും തീരുമാനിച്ചു.

ടിവി സഹകരണം

ടിവി സഹകരണം

ദൂരദര്‍ശനും ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലും തമ്മില്‍ സംപ്രേഷണ കരാറില്‍ ഒപ്പിച്ചു.

 ചൈനീസ് കമ്പനികള്‍ക്ക് സ്വാഗതം

ചൈനീസ് കമ്പനികള്‍ക്ക് സ്വാഗതം

ഇന്ത്യയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കായി ചൈനീസ് വ്യവസായികളെ മോദി സ്വാഗതം ചെയ്തു.

English summary
India and China on Friday signed a record 24 agreements in key sectors, including in railways and education, on day two of Prime Minister Narendra Modi's first visit to the communist neighbour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X