
ദില്ലിയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ പ്രതി 25 കാരി,രണ്ട് വര്‍ഷത്തെ പ്രതികാരത്തിനൊടുവില്‍ കൊലപാതകം
ദില്ലി: ദില്ലിയില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി. അപാര്‍ട്ട്‌മെന്റിലെ സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് 25 കാരിയായ പ്രതിയെ പോലീസ് പിടികൂടിയത്.
ജൂലൈ 20 നായിരുന്നു ദില്ലി മയൂര്‍ വിഹാറിലെ സമാചാര്‍ അപാര്‍ട്ട്‌മെന്റില്‍ വെച്ച് വിജയകുമാര്‍(65) കുത്തേറ്റ് മരിച്ചത്. രാജ്യസഭ ടിവിയിലെ പ്രൊഡ്യൂസര്‍ അമ്പിളിയുടെ പിതാവാണ് വിജയകുമാര്‍.

കൊലപാതകം
ജൂലൈ 20ന് മയൂര്‍ വിഹാറിലെ സമാചാര്‍ അപാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു വിജയകുമാര്‍ കൊല്ലപ്പെട്ടത്. മകള്‍ അമ്പിളി ഫ്ളാറ്റിൽ എത്തിയപ്പോള്‍ രക്തത്തില്‍ മുങ്ങി കിടക്കുകയായിരുന്നു വിജയകുമാര്‍. ശരീരത്തില്‍ മുറിവുകളും കാണപ്പെട്ടിരുന്നു.

സിസിടിവി ക്യാമറില്‍ കുടുങ്ങി
അപാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് 25 കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഗേറ്റ് നമ്പര്‍ മൂന്നിലൂടെ പെണ്‍കുട്ടി പ്രവേശിക്കുന്നതും കൃത്യം നടത്തിയതിന് ശേഷം ഫഌറ്റിലെ ടിവിയുമായി പെണ്‍കുട്ടി തിരിച്ചിറങ്ങുന്നതും ക്യാമറയില്‍ വ്യക്തമായിരുന്നു.

കൊലപാതകത്തിനുള്ള കാരണം
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരനായിരുന്നു വിജയകുമാര്‍. രണ്ട് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയ ജോലിയ്ക്ക് വേണ്ടി വിജയകുമാറിനെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പല തവണ ഭീഷണിപ്പെടുത്തിയതായി പറയുന്നു.

രണ്ടു വര്‍ഷത്തെ പ്രതികാരം
വിജയകുമാറും പെണ്‍കുട്ടിയും തമ്മിലുള്ള നഗ്നചിത്രങ്ങള്‍ കാണിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിലാണ് കൊലപാതകം നടന്നത്.