കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്പത്തിക മാന്ദ്യം: യുപിയിലെ 25,000 ഹോം ഗാര്‍ഡുകള്‍ക്ക് ജോലി നഷ്ടപ്പെടും

  • By S Swetha
Google Oneindia Malayalam News

ലഖ്‌നൗ: ദീപാവലിക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 25,000 ഓളം ഹോം ഗാര്‍ഡുകള്‍ക്ക് ജോലി നഷ്ടപ്പെടും. സംസ്ഥാന പൊലീസിന്റെ ഒക്ടോബര്‍ 11 ലെ ഉത്തരവ് പ്രകാരം ഇവരുടെ ചുമതലകള്‍ ഉടന്‍ അവസാനിക്കും. ഫണ്ട് പ്രതിസന്ധിയാണ് ഹോം ഗാര്‍ഡുകളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് തിരിച്ചടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണംമുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ വേതനം പുതുക്കി നിശ്ചയിച്ചിരുന്നു. പ്രതിദിനം 500 മുതല്‍ 672 രൂപ വരെയാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഉത്തര്‍പ്രദേശില്‍ വിന്യസിച്ചിരിക്കുന്ന ഹോം ഗാര്‍ഡുകളുടെ എണ്ണം കുറച്ചുകൊണ്ടാണ് ഈ വര്‍ധന വരുത്തുന്നത്. സംസ്ഥാന പോലീസിന് സഹായമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സേനയാണ് ഹോം ഗാര്‍ഡ്. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം ഹോം ഗാര്‍ഡുകള്‍ ഉണ്ട്. അവര്‍ക്ക് ഡ്യൂട്ടികള്‍ നല്‍കുകയും ദൈനംദിന വേതനം നല്‍കുകയും ചെയ്യുന്നു. ഈ ഹോം ഗാര്‍ഡുകളില്‍ പലരെയും ട്രാഫിക് കവലകളില്‍, വിഐപി ഡ്യൂട്ടിയിലും റാലികളിലും ചടങ്ങുകളിലും ക്രൗഡ് മാനേജുമെന്റിനായും നിയമിക്കുന്നു.

home-guards1-15

സാധാരണ പോലീസ് സേനയിലെ ഒഴിവുകളിലേക്ക് 25,000 ഹോം ഗാര്‍ഡുകളെ നിയമിച്ചതായി പ്രയാഗ്രാജിലെ യുപി പോലീസ് ആസ്ഥാനം ഏപ്രിലില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ആഗസ്റ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം. സാമ്പത്തിക വളര്‍ച്ച അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായതിനാലും രാജ്യത്തുടനീളം തൊഴില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസിന്റെ പ്രഖ്യാപനം.


ഈ വര്‍ഷം ആദ്യമാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുപ്രകാരം തൊഴിലില്ലായ്്മ 45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും 2017-18 ല്‍ ഇത് 6.1 ശതമാനമാണെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 1972-73 ല്‍ തൊഴിലില്ലായ്മ നിരക്കിന് സമാനമാണ് ഇത്. 2011-12 ല്‍ ഇത് 2.2 ശതമാനമായിരുന്നു. ജനുവരിയില്‍, റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ, പിഎഫ്ആര്‍ഡിഎ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇസിക്) എന്നിവയുടെ ശമ്പള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് 2017 സെപ്റ്റംബര്‍ മുതല്‍ 15 മാസ കാലയളവില്‍ ഇന്ത്യയുടെ ഔപചാരിക മേഖല 18 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നാണ്.

English summary
2500 Homeguards lost job in UP during economic slow down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X