ഇത് താന്‍ഡാ ഉത്തര്‍പ്രദേശ് പോലീസ്! കാണാതായ 27 പെണ്‍കുട്ടികളെ കണ്ടെത്തിയത് വെറും 72 മണിക്കൂര്‍ കൊണ്ട്

  • Written By:
Subscribe to Oneindia Malayalam

ഷാജഹാന്‍പൂര്‍: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും കൃത്യമായ ഇടപെടല്‍ കാരണം ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നും കാണാതായ 27 പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. 72 മണിക്കൂറിനുള്ളിലാണ് ഈ പെണ്‍കുട്ടികളെയെല്ലാം സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി കണ്ടെത്തിയത്.

ജില്ലയിലെ സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളെ കാണാതായെന്ന പരാതി ലഭിച്ചിട്ടും അന്വേഷണം വഴിമുട്ടിയ കേസുകളാണ് നിമിഷനേരം കൊണ്ട് തെളിഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍, കാണാതാവല്‍ എന്നീ വകുപ്പുകളില്‍ 39 കേസുകളാണ് കെട്ടിക്കിടന്നിരുന്നത്.

ഈ കേസുകളെല്ലാം എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കെബി സിംഗ് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്. കാണാതായ 39 പെണ്‍കുട്ടികളില്‍ 27 പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയത്. ബാക്കി 12 പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല...

ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല...

വിവിധ സ്ഥലങ്ങളില്‍ നിന്നും തട്ടിക്കൊണ്ടു പോയതായും കാണാതായതുമായും 39 കേസുകളാണ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ കെട്ടിക്കിടന്നിരുന്നത്. ഈ കേസുകളിലൊന്നും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സൂപ്രണ്ട് കെബി സിംഗാണ് എത്രയും പെട്ടെന്ന് കേസ് തെളിയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്.

കണ്ടെത്തിയത് പല സ്ഥലങ്ങളില്‍ നിന്നും...

കണ്ടെത്തിയത് പല സ്ഥലങ്ങളില്‍ നിന്നും...

കാണാതായവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടികളെയും നിമിഷ നേരം കൊണ്ടാണ് പോലീസ് കണ്ടെത്തിയത്. ചില പെണ്‍കുട്ടികളെ സമീപ ഗ്രാമങ്ങളില്‍ നിന്നാണ് കണ്ടെത്താനായതെങ്കില്‍ മറ്റുചിലരെ തേടി പോലീസിന് അലഹാബാദിലും ചണ്ഡീഗഡിലുമെല്ലാം പോകേണ്ടി വന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം...

പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം...

കാണാതായവരില്‍ മിക്കവരും സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടിറങ്ങിയവരായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. അധികപേരും ഇഷ്ടപ്പെട്ട യുവാക്കളോടൊപ്പം ജീവിക്കാനായാണ് വീടുകളില്‍ നിന്നും ഒളിച്ചോടിയത്. പെണ്‍കുട്ടികളെ കാണാതായ കേസുകളില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാക്കാണമെന്ന ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണത്തിനിറങ്ങിയത്.

സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണനയെന്ന് പോലീസ്...

സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണനയെന്ന് പോലീസ്...

കണ്ടെത്തിയ പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി, പിന്നീട് മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നു, സ്ത്രീ സുരക്ഷയാണ് പോലീസിന്റെ പ്രധാന ചുമതലയെന്നുമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ശേഷിക്കുന്ന 12 പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

English summary
27 missing girls rescued in 72 hours by uttar pradesh police.
Please Wait while comments are loading...