കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 2,710 പേർക്ക് പുതിയതായി കോവിഡ്; 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,710 പുതിയ കൊറോണ വൈറസ് കേസുകളും 14 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,47,530 ആയി. ഈ കാലയളവിൽ 2,296 പേർക്കാണ് രോ ഗം ഭേദമായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.75 ശതമാനവും രോ ഗം ഭേദപ്പെട്ടവരുടെ ആകെ എണ്ണം 4,26,07,177 ആയി.

നിലവിൽ രാജ്യത്തെ സജീവമായ കോവിഡ് കേസുകൾ 15,814 ആണ്. ഇന്നലെ ഇത് 15,414 ആയിരുന്നു. 400 കേസുകളുടെ വർധനവാണ് സജീവകേസുകളിൽ ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. നിലവിൽ മൊത്തം അണുബാധയുടെ 0.03 ശതമാനവും സജീവമായ കേസുകളാണെന്ന് മന്ത്രാലയം അറിയിച്ചു. 14 പുതിയ മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,24,539 ആയി ഉയർന്നു. 2020 മാർച്ചിൽ ആയിരുന്നു കോവിഡ് മൂലമുള്ള ആദ്യ മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

coronavirus

അതേ സമയം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 403 പുതിയ കോവിഡ് കേസുകളും ഒരു മരണവും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. നിലവിൽ ന ഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 1.76 ശതമാനമാണ് എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്ന വിവരം. ഡൽഹിയിൽ മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 19,05,067 ആണ്. 26,208 ആണ് ഇവിടത്തെ ആകെ മരണസംഖ്യ. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മൊത്തം 22,837 കോവിഡ് ടെസ്റ്റുകൾ നടത്തി. ബുധനാഴ്ച 425 പുതിയ കോവിഡ് കേസുകളും നാല് പുതിയ മരണങ്ങളും ആയിരുന്നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ലോകം കൊറോണ വൈറസിൽ നിന്ന് മോചിതരാകൻ ശ്രമിക്കുന്നതിനിടെ യൂറോപ്പിൽ കുരങ്ങ് പനിയും പടർന്ന് പിടിക്കുന്നുണ്ട്. പുതിയ കണക്ക് അനുസരിച്ച് ഇരുപതോളം രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഇരുന്നൂറിലധികം ആളുകളിൽ രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത് യൂറോപ്പിൽ നിന്നാണ്. അതേ സമയം കുരങ്ങ് പനിക്കെതിരായ നിരീക്ഷണം ശക്തമാക്കാൻ ലോകാരോഗ്യ സംഘടന എല്ലാ രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുരങ്ങ് പനി കോവിഡ് പോലെ മാരകമായി പടരില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) വൈറോളജി മേധാവി ഡോ നിവേദിത ഗുപ്ത പറഞ്ഞു. എന്നാൽ ജാ ഗ്രത കൈവിടരുതെന്നും ഇവർ കൂട്ടിച്ചേർത്തു.

English summary
2,710 new covid cases in country; 14 deaths were also reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X