കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പ് അവസാനിച്ചു; എയര്‍ഫോഴ്‌സ് വിമാനത്തിലെ 29 പേരും മരിച്ചതായി സ്ഥിരീകരണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാണാതായി ഏതാണ്ട് രണ്ടു മാസത്തിനടുത്തെത്തുമ്പോള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരിച്ചതായി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ജൂലായ് 22 മുതല്‍ കാണാതായ വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് ഉറ്റവരെ കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് എയര്‍ ഫോഴ്‌സ് അധികൃതര്‍ വിവരം അറിയിക്കുന്നത്.

വിമാനത്തിനുവേണ്ടി എയര്‍ ഫോഴ്‌സ് ആവശ്യമായ തിരച്ചില്‍ നടത്തിയിരുന്നു. ലഭ്യമായ സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചത്. കുടുംബങ്ങള്‍ക്ക് എയര്‍ ഫോഴ്‌സ് അറിയിപ്പു നല്‍കിയതോടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും ഇന്‍ഷൂറന്‍സും ലഭ്യമാകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാം.

an32

അതേസമയം, AN32 എന്ന എയര്‍ ഫോഴ്‌സ് വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ തുടരനാണ് സൈന്യത്തിന്റെ തീരുമാനം. വിമാനത്തിന് വെള്ളത്തിനടിയില്‍

കണ്ടെത്തുവാനുള്ള സാങ്കേതികവിദ്യയില്ലാത്തതിനാല്‍ ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിവരെയായി 2,17,800 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ വിമാനത്തിനായി തിരച്ചില്‍ നടത്തിക്കഴിഞ്ഞു.

ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്കുള്ള യാത്രാമധ്യേയാണ് 29 സൈനികരുമായി വിമാനം കാണാതാകുന്നത്. വിമാനത്തില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിരുന്നു. വിമാനത്തെ കണ്ടെത്താനുള്ള തിരച്ചില്‍ നീളുമ്പോഴും തങ്ങളുടെ ഉറ്റവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍.

English summary
29 people on board missing AN-32 aircraft presumed dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X