കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍; മരണവും നാലായിരത്തിലേറെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച മൂന്നര ലക്ഷത്തിന് താഴെയായിരുന്ന കൊവിഡ് രോഗികളെങ്കില്‍ ഇന്നലെ അത് വീണ്ടും മൂന്ന് ലക്ഷത്തിന് മുകളിലായി. സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്ന കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.62 ലക്ഷം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2 കോടി 35 ലക്ഷം പിന്നിട്ടു.

ചൊവ്വാഴ്ച 3.48 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു രോഗികളുടെ സഖ്യം മൂന്നര ലക്ഷത്തിന് താഴേക്ക് എത്തിയത്. അതേസമയം മരണസഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ് കഴിഞ്ഞ ദിനവും നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 18 ലക്ഷത്തിലധികം പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ 30 കോടി സാംപിളുകള്‍ പരിശോധിച്ചു.

Recommended Video

cmsvideo
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ആവശ്യം കുറയുന്നു
coronavirus

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

അതേസമയം, പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ചെടുത്ത 1,50,000 യൂണിറ്റ് 'ഓക്സികെയർ' സംവിധാനം 322.5 കോടി രൂപ ചെലവിൽ വാങ്ങുന്നതിന് പി എം കെയേഴ്‌സ് ഫണ്ട് അനുമതി നൽകി. രോഗികളുടെ SpO2 നില അനുസരിച്ച്, ഓക്സിജൻ നൽകുന്നത് നിയന്ത്രിക്കുന്ന, ഓക്സിജൻ വിതരണ സംവിധാനമാണ് 'ഓക്സി കെയർ'. ഈ അനുമതി പ്രകാരം 1,00,000 മാനുവൽ, 50,000 ഓട്ടോമാറ്റിക് ഓക്സികെയർ സംവിധാനങ്ങളും, നോൺ റീബ്രീത്തർ മാസ്കുകളും വാങ്ങുന്നുണ്ട്.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
3.62 lakh more covid positive case confirmed in india last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X