കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ കലാപം: പൊലീസ് വെടിവെപ്പില്‍ 3മരണം

  • By Aswathi
Google Oneindia Malayalam News

ഹൈദരാബാദ്: സെക്കന്തരാബാദില്‍ രണ്ട് മതവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. പൊലീസുകാരുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ഹൈദരാബാദിലെ പ്രാന്തപ്രേശമായ കിഷന്‍ബാഗില്‍ ഒരു മതവിഭാഗക്കാരുടെ കൊടി കത്തിച്ചെന്ന അഭ്യൂഹം പടര്‍ന്നതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ ആക്രമണങ്ങളുണ്ടായി. അഞ്ച് വീടുകളും പത്തോളം വാഹനങ്ങളും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു.

3-killed-police-firing-hyderabad-clashes

ആയുധങ്ങളുമായി തെരുവിലിറങ്ങിയ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ട് പേര്‍ ാെകല്ലപ്പെട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വെടിവെച്ചതെന്നും ആക്രമികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അക്രമം തടയാന്‍ മിന്നല്‍പ്പടയെയും കൂടുതല്‍ പൊലീസിനെയും വിന്യസിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഹൈദരാബാദിലും സെക്കന്തരാബാദിലും ആശങ്കകള്‍ നിലനില്‍ക്കുകാണ്.

English summary
Three persons were killed on Wednesday in police firing following communal clashes sparked by alleged burning of a religious flag by some persons in Kishanbagh area of the Old City.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X