Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തംവിട്ട് ഗുലാം നബി ആസാദ്;വീണ്ടും തിരിച്ചടി, 30 പേർ കൂടി കോൺഗ്രസിലേക്ക്

ശ്രീലങ്ക; കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് വീണ്ടും കനത്ത തിരിച്ചടി. തന്റെ പുതിയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ നിന്നും 30 പേർ കൂടി ഉടൻ കോൺഗ്രസിൽ ചേരും. പാർട്ടി ജനറൽ സെക്രട്ടറി നിസാം ഉദ് ദിൻ ഖതാനയും പാർട്ടി സ്ഥാപക നേതാക്കൾ അടക്കമുള്ളവരുമാണ് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. പുതിയ പാർട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള തയ്യാറെടുപ്പുകൾ ആസാദ് നടത്തുന്നതിനിടെയാണ് ഇപ്പോഴത്തെ തിരിച്ചടി.

ആസാദിന്റെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരും


രണ്ട് തവണ എം എൽ സി (നാഷണൽ കോൺഫറൻസിൽ നിന്നും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും) കാശ്മീർ കോക്കർനാഗ് മണ്ഡലത്തിൽ നിന്നുള്ള നിസാം-ഉദ്-ദിൻ ഖതാന കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് പി ഡി പി വിട്ട് ആസാദിന്റെ പാർട്ടിയിൽ ചേർന്നത്.പിഡിപി-ബിജെപി സഖ്യ സർക്കാരിന്റെ കാലത്ത് സഹമന്ത്രിയായിരുന്ന ഗുജ്ജർ, ബേക്കർവാൾ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായിരുന്ന അദ്ദേഹത്തിന്റെ മകൻ ചൗധരി ഗുൽസാർ ഖതാനയും ആസാദിന്റെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരും.

ആസാദിനൊപ്പം പോയ പ്രമുഖർ


അടുത്തിടെയായിരുന്നു ആസാദിനൊപ്പം പോയ പ്രമുഖർ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങിയത്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി ഡോ മനോഹൽ ലാൽ ശർമ്മ, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരായിരുന്നു കോൺഗ്രസിലേക്ക് മടങ്ങിയത്. ഇവർക്കൊപ്പം 126 ഓളം പ്രവർത്തകരും കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു. മുതിർന്ന നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കിന്റെ ആഘാതം മാറുന്നതിന് തൊട്ട് മുൻപാണ് ആസാദിനെ നടുക്കി വീണ്ടും നേതാക്കൾ കോൺഗ്രസിലേക്ക് ഒഴുകുന്നത്.

 ഇലക്ഷൻ കമ്മീഷൻ രജിസ്ട്രേഷൻ


അതേസമയം നേതാക്കളുടെ കൊഴിഞ്ഞ് പോക്കോടെ ആസാദിന്റെ പാർട്ടിക്ക് ഇലക്ഷൻ കമ്മീഷൻ രജിസ്ട്രേഷൻ ലഭിക്കാൻ സാധ്യത ഇല്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇസി രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്ന സമയത്ത് കുറഞ്ഞത് 100 സ്ഥാപക അംഗങ്ങളെങ്കിലും പാർട്ടിക്ക് ഉണ്ടായിക്കണമെന്നായിരുന്നു നിർദ്ദേശം ഉണ്ടായിരുന്നത്. അതനുസരിച്ച് ജമ്മു-കശ്മീർ ഡിവിഷനുകളിൽ നിന്ന് 50 സ്ഥാപക അംഗങ്ങളെ ഞങ്ങൾ സജ്ജമാക്കിയിരുന്നു. എന്നാൽ മൂന്ന് സ്ഥാപക നേതാക്കളെ പുറത്താക്കുകയും അവർ കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തതോടെ വലിയ തിരിച്ചടിയായിരിക്കും നേരിട്ടേക്കുകയെന്ന് പാർട്ടി നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

500 സ്ഥാപക അംഗങ്ങൾ ഉണ്ടെന്നും

എന്നാൽ ഇത് തള്ളി ഡി എ പി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ആർ എസ് ചിബ് രംഗത്തെത്തി. പാർട്ടിക്ക് 500 സ്ഥാപക അംഗങ്ങൾ ഉണ്ടെന്നും 800 ഓളം സ്ഥാപക അംഗങ്ങളുടെ പട്ടിക തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും ചിബ് വ്യക്തമാക്കി. അവരിൽ ഏകദേശം 300 ഓളം പേർ അവർ സമർപ്പിച്ച രേഖകളിലെ ചില ആശയക്കുഴപ്പങ്ങൾ കാരണം നിരസിക്കപ്പെട്ടു. സ്ഥാപക പാർട്ടി അംഗങ്ങളെല്ലാം മുതിർന്ന നേതാക്കളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്ര കാശ്മീരിൽ


ഭാരത് ജോഡോ യാത്ര കാശ്മീരിൽ എത്തുമ്പോൾ ആസാദിന്റെ പാർട്ടിയിൽ കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ജയ്റാം രമേശ് ട്നീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് എത്തുന്നത്. അതേസമയം ഭാരത് ജോഡ് യാത്രയ്ക്ക് മുൻപ് നേതാക്കളുടെ കൂട്ടപ്രവേശം കോൺഗ്രസിന് ആവേശം പകരുകയാണ്. അതേസമയം ആസാദിനെ സംബന്ധിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+