കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ലങ്കയില്‍ അറസ്റ്റില്

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: 32 ഇന്ത്യന്‍ മത്സ്യബന്ധനതൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് മത്സ്യബന്ധനത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്നാണ് ശ്രീലങ്കന്‍ നാവിക സേന അവകാശപ്പെടുന്നത്. മാര്‍ച്ച് 3 തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ അറസ്റ്റിലാകുന്നത്.

ഇവര്‍ സഞ്ചരിച്ച എട്ട് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തതായി നാവിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പിടിയിലായ മത്സ്യബന്ധനത്തൊഴിലാളികളെ കങ്കേശന്‍തുറൈ തുറമുഖത്തെത്തിച്ചു. ഇവരെ തീരസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Sri Lanka

ഇന്ത്യന്‍ മത്സ്യ ബന്ധനതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രാജ്യത്ത് കടന്നത് നിയമലംഘനാണെന്ന് ഫിഷറീസ് മന്ത്രി നരേന്ദ്ര രാജപക്‌സെ പറഞ്ഞു. ജനവരിയില്‍ നടന്ന ചര്‍ച്ചകള്‍ പ്രകാരമെടുത്ത തീരുമാനങ്ങളുടെ ലംഘനമാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുന്‍പും സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ലങ്കയില്‍ അറസ്റ്റിലായിട്ടുണ്ട്.

English summary
32 Indian fishermen arrested by Sri Lankan navy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X