കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭയക്കണം, കേരളവും... 38 നഗരങ്ങള്‍ ഭൂചലന ഭീതിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നേപ്പാള്‍ ഭൂചലനത്തില്‍ കുലുങ്ങിയപ്പോള്‍ കൂടെ ഇന്ത്യയുടെ പല ഭാഗങ്ങളും കുലുങ്ങിയിരുന്നു. ഭയം നേപ്പാളിന് മാത്രമല്ല, ഇന്ത്യയ്ക്കും വേണം എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

രാജ്യത്തെ 38 നഗരങ്ങള്‍ ഭൂചലന ഭീതിയില്‍ ആണ്. പ്രകൃതി ക്ഷോഭിച്ചാല്‍ ഈ നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിയും. ഭൂചലനം ചെറുക്കാന്‍ പാകത്തിലുള്ള രീതിയിലല്ല ഇവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്.

രാജ്യത്തിന്റെ 60 ശതമാനത്തോളം പ്രദേശങ്ങള്‍ ഭൂചലനത്തെ ചെറുകകാന്‍ കഴിയാത്തവയാണെന്നാണ് റിപ്പോര്‍ട്ട്. കേരളം താരതമ്യേന സുരക്ഷിതമാണെങ്കിലും വന്‍ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും ഭൂചലനങ്ങളെ ചെറുക്കാന്‍ അല്‍പം പോലും പര്യാപ്തമല്ല.

ദില്ലി മെട്രോ രക്ഷപ്പെടും

ദില്ലി മെട്രോ രക്ഷപ്പെടും

രാജ്യത്ത് വന്‍ ഭൂചലനത്തെ പ്രതിരോധിക്കാന്‍ പാകത്തില്‍ നിര്‍മിച്ച ഒരേയൊരു സാധനം ദില്ലി മെട്രോ ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദില്ലിയില്‍ മെട്രോ മാത്രമല്ലല്ലോ ഉള്ളത്.

ശ്രീനഗറും ഗുവാഹത്തിയും

ശ്രീനഗറും ഗുവാഹത്തിയും

ജമ്മു കശ്മീരിലെ ശ്രീനഗറും അസമിലെ ഗുവാഹത്തിയും ആണ് ഭൂചലന സാധ്യത ഏറ്റവും അധികമുള്ള ഇന്ത്യന്‍ നഗരങ്ങള്‍. തൊട്ടു താഴെ ദില്ലിയാണ്. അതിന് താഴെയാണ് മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍.

കോണ്‍ക്രീറ്റ് പണിതരും

കോണ്‍ക്രീറ്റ് പണിതരും

ഭൂചലനം അത്ര വലുതല്ലെങ്കില്‍ പോലും ഇത്തരം നഗരങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തും എന്നുറപ്പാണ്. കാരണം നിര്‍മാണത്തിലെ അശാസ്ത്രീയത തന്നെ. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നടിയും.

എവിടെയും ഉണ്ടാകാം

എവിടെയും ഉണ്ടാകാം

ഭൂചലന സാധ്യതയില്ലാത്ത ഇടങ്ങള്‍ എന്ന് കരുതി ആശ്വസിയ്ക്കാന്‍ നമുക്കാവില്ല. 1993 ല്‍ മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഭൂചലനം തന്നെ ഉദാഹരണം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ദുരന്തത്തില്‍ പതിനായിരത്തോളം പേര്‍ മരിച്ചു. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയായിരുന്നു പലരും മരിച്ചത്.

ഗുജറാത്ത് രക്ഷപ്പെടും

ഗുജറാത്ത് രക്ഷപ്പെടും

2001 ല്‍ ആണ് ഗുജറാത്തില്‍ വന്‍ ഭൂചലനം ഉണ്ടായത്. അതിന് ശേഷം ഭുജ് മേഖലയില്‍ നിര്‍മിച്ച വീടുകളും കെട്ടിടങ്ങളും എല്ലാം ഭൂകമ്പത്തെ പ്രതിരോധിയ്ക്കാന്‍ കെല്‍പ്പുളളവയാണ്.

കൊച്ചി തകര്‍ന്നടിയും

കൊച്ചി തകര്‍ന്നടിയും

അത്ര ശക്തിയില്ലാത്ത ഒരു ഭൂചലനം ഉണ്ടായാല്‍ പോലും നമ്മുടെ കൊച്ചി വന്‍ നാശനഷ്ടങ്ങള്‍ക്ക് സാക്ഷിയാകും എന്നുറപ്പാണ്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ കെട്ടിപ്പൊക്കിയ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ തന്നെ കാരണം.

തിരുവനന്തപുരത്തും പ്രശ്‌നം

തിരുവനന്തപുരത്തും പ്രശ്‌നം

കൊച്ചിയിലെ പോലെ തന്നെ ഫ്‌ലാറ്റുകള്‍ തിരുവനന്തപുരത്തും ഉയര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. കോഴിക്കോടും മോശമല്ല.

കേരളം ശരിയ്ക്കും ഭയക്കണം

കേരളം ശരിയ്ക്കും ഭയക്കണം

താരതമ്യേന ശക്തമായ ഒരു ഭൂചലനത്തെ പോലും ചെറുക്കാന്‍ മുല്ലപ്പെരിയാല്‍ അണക്കെട്ടിന് കഴിയില്ലെന്നാണ് വിദഗ്ധ പഠനം. മുല്ലപ്പെരിയാര്‍ എപ്പോഴും ഒരു ജല ബോംബ് തന്നെയാണ്.

വൈപ്പിന്‍ ദ്വീപ് ഉണ്ടായത്

വൈപ്പിന്‍ ദ്വീപ് ഉണ്ടായത്

ഇന്ന് ആയിരക്കണക്കിന് ആളുകള്‍ താമസിയ്ക്കുന്ന, എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപ് തന്നെ ഒരു ഭൂചലനത്തില്‍ ഉയര്‍ന്നുവന്നതാണെന്നാണ് ചരിത്രം പറയുന്നത്.

English summary
At least 38 Indian cities lie in high-risk seismic zones and nearly 60 per cent of the subcontinental landmass is vulnerable to earthquakes. Barring rare exceptions, such as the Delhi Metro, India's hastily-built cities are open to great damage from earthquakes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X