കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ തീവണ്ടി പാളം തെറ്റി; 10 മരണം

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: കൊങ്കണ്‍ പാതയില്‍ പാസഞ്ചര്‍ തീവണ്ടി പാളം തെറ്റി. 10 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 50 പേര്‍ക്ക് പരിക്കേറ്റു. ദിവ - സവന്ത് വാഡി തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്.

തീവണ്ടിയുടെ എഞ്ചിനും നാല് ബോഗികളും ആണ് പാളം തെറ്റിയത്. മെയ് നാലിന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. 10 പേര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മരണ സംഖ്യയുടെ പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.

Train Accident

പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവണ്ടിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ദിവക്കും റോഹക്കും ഇടയിലാണ് അപകടം നടന്നത്.

നിദി ഗ്രാമത്തിനടുത്തുള്ള തുരങ്കത്തിനകത്ത് വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. തീവണ്ടിയുടെ ഒരു ഭാഗം തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. തുരങ്കം കടന്നതിന് ശേഷമാണ് അപകടം സംഭവിച്ചതെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എകെ സിങ് അറിയിച്ചു.

യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ റെയില്‍വേ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അപകടം നടന്ന ഉടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത് .

English summary
10 feared dead, over 25 injured after passenger train derails in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X