മഞ്ഞ് വില്ലനായി: ദില്ലിയില്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം, നാല് മരണം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വെയ്റ്റ്ലിഫ്റ്റിംഗ് താരങ്ങള്‍ മരിച്ചു. കാര്‍ ഡിവൈറിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ദില്ലി- ചണ്ഡീഗഡ് ദേശീയ പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നാല് താരങ്ങള്‍ മരിച്ച അപകടത്തില്‍ രണ്ട് വെയ്റ്റ്ലിഫ്റ്റിംഗ് താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹരീഷ്, ടിങ്കു, സൂരജ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

accident2

ഡിവൈഡറിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തൂണിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ദില്ലിയില്‍ നിന്ന് പാനിപ്പത്തിലേയ്ക്ക് പോകുകയായിരുന്ന സംഘമാണ് പുലര്‍ച്ചെ നാലുമണിയോടെ സിംഗു അതിര്‍ത്തിയില്‍ വെച്ച് അപകടത്തില്‍പ്പെടുന്നത്. പരിക്കേറ്റ താരങ്ങളെ ദില്ലിയിലെ ഷാലിമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ യാദവ് ലോക വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണമണിഞ്ഞ താരം കൂടിയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Four powerlifting players from Delhi were killed when the car they were in hit a road divider and crashed into a pole on the Delhi-Chandigarh highway today morning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്