കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 ടിഡിപി എംപിമാര്‍ ബിജെപിയിലേക്ക്!! അമിത് ഷാ ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

  • By
Google Oneindia Malayalam News

അമരാവതി: മോദി തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വരും തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയും പിടിച്ചെടുക്കുമെന്നാണ് വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ അമിത് ഷാ വ്യക്തമാക്കിയത്. ഷാ തന്‍റെ പണി തുടങ്ങിയെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആന്ധ്രയിലെ നാല് ടിഡിപി എംപിമാര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

<strong>ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍</strong>ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍

കഴിഞ്ഞ ദിവസം ആന്ധ്രയിലെ മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയായിരുന്ന കോതാപ്പള്ളി ഗീത ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ടിഡിപി കാമ്പിനേയും ഞെട്ടിച്ചുള്ള ബിജെപിയുടെ പുതിയ നീക്കം.വിശദാംശങ്ങളിലേക്ക്.

 ആറില്‍ നാല് പേര്‍

ആറില്‍ നാല് പേര്‍

ടിഡിപിയുടെ ആന്ധ്രയിലെ ആറ് രാജ്യസഭ എംപിമാരില്‍ നാല് പേരായ വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കടേഷ്, ഗരുവാപ്പെട്ടി മോഹന്‍ റാവു എന്നിവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്, കേന്ദ്ര മന്ത്രി ജി കൃഷ്ണ റെഡ്ഡി എന്നിവര്‍ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. രാജ്യസഭയില്‍ ബിജെപിക്ക് അംഗ ബലം കുറവാണെന്നതിനാലാണ് രാജ്യസഭ എംപിമാരെ ചാക്കിടാനുള്ള നീക്കത്തിന് പിന്നില്‍.

 തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ

തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ

മുന്‍ കേന്ദ്ര മന്ത്രികൂടിയായിരുന്ന വൈഎസ് ചൗധരിയാണ് ആദ്യം ബിജെപിയില്‍ ചേരുകയെന്നും വാര്‍ത്തയില്‍ പറയുന്നു. വ്യവസായിയായ വൈഎസ് ചൗധരി ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ടിഡിപി വിട്ട് ബിജെപിയില്‍ ചേരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ചൗധരി നീക്കം ശക്തമാക്കിയതോടെ ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡു ഇടപെട്ടു. ഇതോടെ ചൗധരി ടിഡിപിയില്‍ തുടര്‍ന്നു. എന്നാല്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതോടെ ചൗധരി തന്‍റെ നീക്കം സജീവമാക്കിയിരിക്കുകയാണ്.

 ജഗന്‍റെ നീക്കങ്ങള്‍

ജഗന്‍റെ നീക്കങ്ങള്‍

നിലവില്‍ ചൗധരിയുടെ പേരില്‍ ആദായ നികുതി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിയില്‍ ചേരുകയാണെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് ചൗധരിയുടെ കണക്ക് കൂട്ടല്‍. റായല്‍സീമയില്‍ നിന്നുള്ള ടിജി വെങ്കിടേഷാണ് ബിജെപിയുമായിചര്‍ച്ചകള്‍ നടത്തിയ രണ്ടാമത്തെ നേതാവ്. റായല്‍സീമയില്‍ നിന്നുള്ള എംപിയാണ് വെങ്കിടേഷ്. റായല്‍സീമയില്‍ 2000 കോടിക്കടുത്ത് ബിസിനസ് സാമ്രാജ്യമുള്ള നേതാവാണ് ടിജി വെങ്കിടേഷ്. ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പുതിയ സര്‍ക്കാര്‍ തന്‍റെ വ്യവസായത്തിന് തടയിടുമെന്ന് ടിജി വെങ്കിടേഷ് കണക്ക് കൂട്ടുന്നുണ്ട്.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

മാത്രമല്ല മുന്‍പ് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും വെങ്കിടേഷിന്‍റെ ബിസിനസ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും അനധികൃത രേഖകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജഗന്‍റേയും കേന്ദ്ര ഏജന്‍സികളുടേയും നീക്കങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യമാണ് ടിജി വെങ്കിടേഷിന്‍റെ നീക്കത്തിന് പിന്നില്‍.
തോട്ട സീതാരാമ ലക്ഷ്മി, കനകമേദല രവീന്ദ്ര കുമാര്‍ എന്നിവരാണ് ബാക്കിയുള്ള ടിഡഡിപി എംപിമാര്‍. ഇവരൊഴികെയുള്ള നാല് പേരും അവസാന വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതാണ് വിവരം.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ കന്ന ലക്ഷ്മിനാരായണ അദ്ദേഹത്തിന്‍റെ മാനസരോവര്‍ തീര്‍ത്ഥാടനം കഴിഞ്ഞ മടങ്ങിയെത്തിയാല്‍ ഉടന്‍ നാല് പേരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

 ദക്ഷിണേന്ത്യ പിടിക്കാന്‍

ദക്ഷിണേന്ത്യ പിടിക്കാന്‍

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപിയെ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്നു. അതേസമയം കര്‍ണാടകയില്‍ ഇത്തവണയും ബിജെപി മുന്നേറ്റം നടത്തി. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി നേടി. ഇത്തവണ തെലങ്കാനയിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു. 2014 ല്‍ 1 സീറ്റ് നേടിയ സംസ്ഥാനത്ത് പാര്‍ട്ടി ഇക്കുറി 4 സീറ്റുകളാണ് നേടിയെടുത്തത്. തെലുങ്കാനയിലേയും കര്‍ണാടകയിലേയും മുന്നേറ്റം ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. വിമത എംഎല്‍എമാരേയും നേതാക്കളേയും മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങള്‍ ഇതോടെ ബിജെപി ഇവിടങ്ങളില്‍ ശക്തമാക്കിയിട്ടുണ്ട്. ഇത്തവണ ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തരംഗമായിരുന്നു അലയടിച്ചത്. ആകെയുള്ള 175 ലോക്സഭ സീറ്റില്‍ 151 ഉം ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് നേടിയത്.

<strong>7 മുനിസിപാലിറ്റികള്‍ കൂടി ദീദിക്ക് നഷ്ടമാകും! നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്,വെളിപ്പെടുത്തല്‍</strong>7 മുനിസിപാലിറ്റികള്‍ കൂടി ദീദിക്ക് നഷ്ടമാകും! നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്,വെളിപ്പെടുത്തല്‍

<strong>ജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ച</strong>ജെഡിഎസുമായി ഇനി സഖ്യം വേണ്ട, സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയെ അറിയിച്ചു, ദില്ലിയില്‍ കൂടിക്കാഴ്ച

English summary
4 TDP MP's out of 6 to join BJP in Andrapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X