കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി പദം,രാഹുല്‍ നേരിടുന്ന വെല്ലുവിളികള്‍

  • By Meera Balan
Google Oneindia Malayalam News

കോണ്‍ഗ്രസിന്റെ വാഴ്ത്തപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്ക്ക് ഇത്തവണയെങ്കിലും പ്രധാനമന്ത്രി പദത്തിലെത്താനാകുമോ. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും ഒരു തര്‍ക്കവവിഷയം തന്നെയാണ്. രാഹുലിനെ അനുകൂലിയ്ക്കുന്ന ഒരു വിഭാഗമുണ്ടെങ്കിലും യുപിഎ സര്‍ക്കാരിലെ പല കൂട്ടാളികള്‍ക്കും രാഹുലിനെ എളുപ്പത്തില്‍ ദഹിയ്ക്കില്ല.

പാര്‍ട്ടി ഏല്‍പ്പിയ്ക്കുന്ന എന്ത് ഉത്തരവാദിത്തവും താന്‍ സ്വീകരിയ്ക്കുമെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ എന്ത് ഉത്തരവാദിത്തവും എന്നതില്‍ പരോക്ഷമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് രാഹുല്‍ ഉദ്ദേശിച്ചതും. എന്നാല്‍ ആ സ്ഥാനത്ത് എത്തണമെങ്കില്‍ രാഹുലിന് ഈ വെല്ലുവിളികളെ അതിജീവിച്ചേ പറ്റൂ.പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ രാഹുല്‍ കടക്കേണ്ട കടമ്പകള്‍ ഇവയാണ്..

കോണ്‍ഗ്രസിനുള്ളിലെ പോര്

കോണ്‍ഗ്രസിനുള്ളിലെ പോര്

കോണ്‍ഗ്രസിനുള്ളില്‍ തന്നെ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് എതിര്‍പ്പുള്ളവര്‍ ഒട്ടേറെയാണ്. യുപിഎയിലെ പല ഘടകകക്ഷികള്‍ക്കും രാഹുലിനോട് താത്പര്യമില്ല.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തില്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്ത 43 കാരന്‍ 'പയ്യന്‍' മാത്രമാണ് രാഹുല്‍. രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനോടുള്ള വുമുഖത എന്‍സിപി നേതാവ് ശരദ് പവാറും സൂചിപ്പിച്ചിരുന്നു.

കൂട്ടുകക്ഷികള്‍

കൂട്ടുകക്ഷികള്‍

കൂട്ടുകക്ഷികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സോണിയ ഗാന്ധിയ്ക്ക് കഴിഞ്ഞു. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം പ്രകടമായിരുന്നു. എന്നാല്‍ കക്ഷികളുമായുള്ള യോഗങ്ങള്‍ പ്രധാന കൂട്ടികക്ഷികളുടെ അഭിപ്രായങ്ങള്‍ എന്നിവ കണക്കിലെടുക്കുന്നതില്‍ രാഹുല്‍ പലപ്പോഴും പരാജയമാണ്.

മക്കള്‍ രാഷ്ട്രീയം

മക്കള്‍ രാഷ്ട്രീയം

രാഷ്ട്രീയത്തിലും മക്കള്‍ വാഴ്ച തന്നെയാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസില്‍ കുടംബവാഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്

അനാവശ്യ വിവാദങ്ങള്‍

അനാവശ്യ വിവാദങ്ങള്‍

അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തുകയും രാഹുല്‍ ചെയ്തിട്ടുണ്ട്. മുസാഫര്‍ നഗര്‍ കലാപം, തെരഞ്ഞെടുപ്പ് പ്രചാരണ വേളകള്‍ എന്നിവയിലെല്ലാം രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ഒരൊറ്റ തെരഞ്ഞെടുപ്പിലൂടെ ദില്ലിയുടെ ചരിത്രം മാറ്റിയ എഎപിയും കെജ്രിവാളും രാഹുല്‍ ഗാന്ധിയ്ക്ക് വെല്ലുവിളി തന്നെയാണ്. മുന്‍പ് യുവാക്കള്‍ക്കിടയില്‍ രാഹുലിന്‍ ലഭിച്ചിരുന്ന സ്വീകാര്യതയ്ക്ക് കുറവ് വന്നു. യുവജനത കെജ്രിവാളിനെ പിന്തുണയ്ക്കുന്നതായാണ് കണ്ട് വരുന്നത്.

നരേന്ദ്രമോഡി

നരേന്ദ്രമോഡി

നരേന്ദ്രമോഡിയെന്ന് വ്യക്തിയും അദ്ദേഹത്തിന്റെ പോപ്പുലാരിറ്റിയും മറികടക്കുക രാഹുലിന് പ്രയാസം തന്നെയായിരിയ്ക്കും. വികസന പ്രവര്‍ത്തനങ്ങള്‍ ഭരണപരമായ ഇടപെടലുകള്‍ എന്നിവയിലൂടെ അനുദിനം ഇമേജ് വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് മോഡി. മോഡിയ്ക്ക് ലഭിയ്ക്കുന്ന സ്വീകാര്യത രാഹുലിന് ലഭിയ്ക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടത് തന്നെ


English summary
These are the 5 challenges Rahul will have to overcome if he is anointed on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X