കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും കൂടാതെ കേന്ദ്രമന്ത്രിമാരും , തലങ്ങും വിലങ്ങും യാത്രകൾ ; ഗുജറാത്തിൽ മുട്ടിടിച്ച് ബിജെപി

Google Oneindia Malayalam News

ദില്ലി: ആം ആദ്മിയുടെ കടന്ന വരവോടെ ഗുജറാത്തിൽ പ്രതിസന്ധിയിലാണ് ബിജെപി. ആപിന് ലഭിക്കുന്ന സ്വീകാര്യത സംബന്ധിച്ച് പാർട്ടിയുടെ തന്നെ ആഭ്യന്തര സർവ്വേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് വമ്പൻ തയ്യാറെടുപ്പുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് നേതൃത്വം. കേന്ദ്രമന്ത്രിമാരെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയാണ് ലക്ഷ്യം.

അഞ്ച് ദിവസത്തെ യാത്ര


ആദ്യ പടിയായി നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അഞ്ച് ദിവസത്തെ യാത്രയാണ് ബി ജെ പി ആലോചിക്കുന്നത്. കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമാകും. പരമാവധി മണ്ഡലങ്ങളിൽ യാത്ര ദീപാവലിക്ക് മുൻപ് യാത്ര പൂർത്തിയാക്കാനാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രമന്ത്രിയോ മേഖലയുമായി ബന്ധപ്പെട്ട ഉന്നത നേതാക്കളോ നയിക്കുന്ന യാത്രകൾ പ്രധാനമായും അമൂന്ന് മേഖകൾ തിരിച്ചാകും നടത്തുക.10 മുതൽ 12 ദിവസം വരെയാകും നേതാക്കൾ യാത്രയുടെ ഭാഗമായി പര്യടനം നടത്തുക.

ജോഡോ യാത്ര കർണ്ണാടകയിലേക്ക്, സിബിഐ ഡികെയുടെ വീട്ടിലേക്ക്: രാഹുലെത്തുമ്പോഴേക്കും അധ്യക്ഷനെ പൂട്ടുമോജോഡോ യാത്ര കർണ്ണാടകയിലേക്ക്, സിബിഐ ഡികെയുടെ വീട്ടിലേക്ക്: രാഹുലെത്തുമ്പോഴേക്കും അധ്യക്ഷനെ പൂട്ടുമോ

മേഖലകൾ തിരിച്ചിരിക്കുന്നത്


'വൽസാദ്, സോമനാഥ്, അഹമ്മദാബാദ് എന്നിങ്ങനെയാണ് മേഖലകൾ തിരിച്ചിരിക്കുന്നത്. ചില എസ്ടി ആധിപത്യ മേഖലകൾ ഉണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ ചെലുത്തും', ബി ജെ പി വൃത്തങ്ങൾ പറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് ബി ജെ പി തയ്യാറെടുക്കുന്നത്. ഒക്ടോബർ ആദ്യ വാരത്തോടെ ആരംഭിച്ച് ദീപാവലിക്കുള്ളിൽ ഇത് പൂർത്തിയാക്കാനാണ് തീരുമാനം.

'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം'ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചു, തെളിവ് സംഭാഷണം പോലീസിന് ലഭിച്ചു'; അതിജീവിത സുപ്രീം കോടതിയിൽ, നിർണായകം

വിമതസ്വരങ്ങൾ


പാർട്ടിയിലെ ചില വിമതസ്വരങ്ങൾ നീക്കുക കൂടിയാണ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ സംസ്ഥനത്ത് തിരഞ്ഞെടുപ്പ് നടക്കും. ഏത് സമയം വേണമെങ്കിലും പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചേക്കും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പ്രവർത്തകർക്ക് ആവേശം പകരാനും യാത്രയിലൂടെ സാധിക്കുമെന്നും നേതാക്കൾ പറയുന്നു. ബി ജെ പിയെ സംബന്ധിച്ച് 7ാം തവണയും തുടർച്ചയായി സംസ്ഥാന ഭരണം നേടുകയെന്നത് മാത്രമല്ല ലക്ഷ്യം. കൂറ്റൻ ഭൂരിപക്ഷം ഉറപ്പാക്കുകയെന്നതും അഭിമാന പ്രശ്നമാണ്.

99 സീറ്റുകളായിരുന്നു


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ 6 തിരഞ്ഞെടുപ്പുകളിലേയും ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്. കോൺഗ്രസിന്റെ ഉജ്വല പ്രകടനത്തിൽ പല ശക്തികേന്ദ്രങ്ങളിലും ബി ജെ പി തിരിച്ചടി നേരിട്ടു. പട്ടേൽ പ്രക്ഷോഭവും തുടർന്നുള്ള സാഹചര്യവുമാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിന് വഴിവെച്ചതാണെന്നാണ് ബി ജെ പി വിലയിരുത്തൽ. കോൺഗ്രസ് ആഭ്യന്തര പോരിൽ ഉയലുമ്പോൾ നേരിയ വോട്ടുകൾക്ക് കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലങ്ങൾ തിരിച്ച് പിടിക്കാമെന്ന് ബി ജെ പി കരുതുന്നുണ്ട്. കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബി ജെ പി മുന്നോട്ട് വെയ്ക്കുന്നത്.

'ദിലീപിന്റെ സിനിമ കാണാൻ അവർ തന്നെയെ കാണൂ; നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണവർ'; ഭാഗ്യലക്ഷ്മി'ദിലീപിന്റെ സിനിമ കാണാൻ അവർ തന്നെയെ കാണൂ; നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണവർ'; ഭാഗ്യലക്ഷ്മി

6


ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മോദിയുടെ തട്ടകത്തിൽ തന്നെ തിരിച്ചടി നേരിട്ടാൽ അത് പ്രതിപക്ഷം ആയുധമാക്കിയേക്കും. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയെ ഉൾപ്പെടെ സംസ്ഥാനത്ത് സജീവ പ്രചരണത്തിന് ഇറക്കിയിരിക്കുകയാണ് ബി ജെ പി. അതേസമയം പ്രതിപക്ഷ ക്യാമ്പിൽ ആവേശത്തിലാണ് ആം ആദ്മി പാർട്ടി.ഗുജറാത്തിൽ ഇത്തവണ തങ്ങളുടെ വരവ് അറിയിക്കാൻ സാധിക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ദില്ലിയും പഞ്ചാബിനും സമാനമായ രീതിയിൽ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആം ആദ്മിയും സജീവമാക്കിയിട്ടുണ്ട്.

'ദിലീപ് രക്ഷപ്പെടാൻ സാധ്യത ഇല്ല, ശക്തമായ തെളിവുകൾ,കാര്യങ്ങൾ അങ്ങനെ നീങ്ങിയാൽ..'; അഡ്വ ടിബി മിനി'ദിലീപ് രക്ഷപ്പെടാൻ സാധ്യത ഇല്ല, ശക്തമായ തെളിവുകൾ,കാര്യങ്ങൾ അങ്ങനെ നീങ്ങിയാൽ..'; അഡ്വ ടിബി മിനി

English summary
5 yathras for 10 days; BJP Plans big for Gujarat assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X