കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമപൂര്‍ത്തിക്ക് ഇരയാവുന്നത് വിദ്യാര്‍ത്ഥികള്‍: കണ്ടാല്‍ കണ്ണു നിറഞ്ഞു പോകും,ഇത് ഇന്ത്യയിലേതു മാത്രം

  • By കണ്‍മണി
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഒട്ടേറെപേര്‍ ദിവസവും പീഡനത്തിന് ഇരയാവുന്നുണ്ട്. കൂടുതല്‍ ഇരയാവുന്നത് ആണ്‍ പെണ്‍ എന്നു വ്യത്യാസമില്ലാതെ കുട്ടികള്‍ തന്നെയാണ്. ഏറ്റവും ഒടുവിലത്തെ പീഡനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ല എന്നു തന്നെ ഈ കണക്കുകള്‍ വെളിപ്പെടുന്നത്.

2015 ലെ കണക്കുകളാണ് എന്‍ജിഒ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ആറു സംസ്ഥാനങ്ങളിലെ കണക്കുകളില്‍ 52 ശതമാനം പെണ്‍കുട്ടികളും സ്‌കൂളിലോ, പോകുന്ന വഴിയിലോ പീഡനത്തിന് ഇരയാവുന്നുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്. ഇതില്‍ എല്‍കെജി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളും ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്.

ഞെട്ടിക്കുന്ന കണക്കുകള്‍

ഞെട്ടിക്കുന്ന കണക്കുകള്‍

2015 ലെ എന്‍ജിഒ പുറത്തുവിട്ടത് ഞെട്ടിക്കുന്ന കണക്കുകളാണ്. 900 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്രൂരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

പീഡനത്തിന് ഇരയായത്

പീഡനത്തിന് ഇരയായത്

പീഡനങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആറു സംസ്ഥാനഘങ്ങളിലെ കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഇതില്‍ 52 ശതമാനവും വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. കര്‍ണാടക, ഉത്തര്‍പ്രേദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന, ദില്ലി എന്നിവിടങ്ങലാണ് പ്രധാനമായും പീഡിനത്തിന് ഇരയായിട്ടുള്ളത്.

പീഡനം നടക്കുന്നത്

പീഡനം നടക്കുന്നത്

വിദ്യാര്‍ത്ഥികള്‍ സ്്കൂളില്‍ പോകുന്ന സമയങ്ങളിലാണ് കൂടുതലായും പീഡനം നടക്കുന്നതെന്നാണ് കണക്കുകള്‍.ഇതില്‍ 47 ശതമാനവും നടക്കുന്നത് രാവിലെയാണ്. 48 ശതമാനം സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോഴും റി്‌പ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സ്‌കൂളില്‍ ക്രൂര പീഡനം

സ്‌കൂളില്‍ ക്രൂര പീഡനം

എല്‍ കെജി മുതല്‍ മുതിര്‍ന്ന ആണ്‍ പെണ്‍ വിദ്യാര്‍ത്ഥികള്‍ ക്രൂര പീഡനത്തിന് ഇരയായവുന്നുണ്ട്. അധ്യാപകരും പീഡിപ്പിക്കുന്നത് കൂടിവരികയാണെന്നും കണക്കുകല്‍ പറയുന്നു.

തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ

തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ

ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്. തനിച്ചുള്ള യാത്രയിലാണ് വിദ്യാര്‍ത്ഥികള്‍ ഏറെ പീഡനത്തിന് ഇരയായിട്ടുളളത്. 23 ശതമാനം വിദ്യാര്‍ത്ഥികളും പീഡനത്തിന് ഇരയായിട്ടുള്ളത് സ്‌കൂളിലോ, യാത്രാ മധ്യേയോ, മറ്റു സ്ഥ്‌ലങ്ങളിലോ ആണ്. ഇതില്‍ തട്ടികൊണ്ടോ പോയി പീഡിപ്പിക്കുന്നത് ഏറെയാണ്.

ഒറ്റപ്പെടുത്തുന്നു

ഒറ്റപ്പെടുത്തുന്നു

പലപ്പോഴും മിക്ക സംസ്ഥാനങ്ങളിലും പീഡനത്തിന് ഇരയായവരെ ഒറ്റപ്പെടുത്തുന്ന കാഴ്ചകളുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്ന് സെക്ഷ്യുല്‍ ഹരാസ്‌മെന്റെ ക്യാംപയ്‌നിംഗ് ഡയരക്ടര്‍ സോനാലി ഖാന്‍ പറയുന്നു . ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കണമെന്നും സോനാലി പറയുന്നു.

സര്‍വേ നടത്തിയത്

സര്‍വേ നടത്തിയത്

ബ്രേക്ക്ത്രൂ എന്ന സംഘടന കര്‍ണാടക, യുപി, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഇതുമായി ബന്ധപ്പെടുത്തി മേക്ക് ഇറ്റ് സേഫര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സര്‍വേയ്ക്ക് കൂടി ഒരുങ്ങുകയാണ് ഇവര്‍. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നേരിടുന്ന ആറ് സംസ്ഥാനങ്ങളില്‍ പൊതുസഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് 16 ജില്ലകളില്‍ സുരക്ഷിത പരിസ്ഥിതി ഇടം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.

English summary
50% of girls sexually harassed on way to school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X