ഇന്ത്യയില്‍ നിന്ന് മോഷണം പോയത് 50 മില്യണ്‍ ലിറ്റര്‍ ക്രൂഡ് ഓയില്‍:പിന്നില്‍ കള്ളക്കടത്ത് മാഫിയ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ നിന്ന് പോയത് 50 മില്യണ്‍ ലിറ്റര്‍ ക്രൂഡ് ഓയില്‍ മോഷണം പോയ സംഭവത്തില്‍ 25 പേര്‍ അറസ്റ്റില്‍. ഇന്ത്യയില്‍ സമുദ്രത്തിനടിയിലെ ഏറ്റവും വലിയ എണ്ണുപ്പാടത്തുനിന്നാണ് മോഷ്ടാക്കള്‍ ക്രൂഡ് ഓയില്‍ മോഷ്ടിച്ച് കടത്തിയിട്ടുള്ളത്. കള്ളക്കടത്ത് സംഘത്തിലെ 25 പേരെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആറ് വര്‍ഷത്തോളമായി തിരിച്ചറിയാതെ കിടന്ന സത്യം പുറത്തുവരുന്നത്. വേദാന്ത റിസോഴ്സസ് നടത്തുന്ന എണ്ണപ്പാടത്തുനിന്ന് 49 കോടിയുടെ ക്രൂഡ് ഓയിലാണ് മോഷണം പോയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവര്‍മാരും കോണ്‍ട്രാക്ടര്‍മാരും ഉള്‍പ്പെടെ 75 ജീവനക്കാരാണ് എണ്ണപ്പാടത്ത് ജോലി ചെയ്യുന്നത്. ഇവരുമായി ബന്ധമുള്ളവരാണ് ക്രൂഡ് ഓയില്‍ കടത്തിയ സംഘത്തിലെന്നും പോലീസ് സംശയിക്കുന്നു.

കടലിനടിയില്‍ സൂക്ഷിച്ചിരുന്ന ക്രൂഡ് ഓയില്‍ മോഷ്ടിച്ച സംഘം സമീപത്തെ രണ്ട് ഫാക്ടറികള്‍ക്ക് അത് വില്‍ക്കുകയും ചെയ്തു. ക്രൂഡ് ഓയിലുമായി കടന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മോഷണം കണ്ടെത്താതിരിക്കുന്നതിനായി തങ്ങളുടെ ജിപിഎസ് ഉപകരണം നശിപ്പിച്ചുവെന്നും പോലീസ് കണ്ടെത്തി. ഇതിനകം 30ഓളം ട്രക്കുകളാണ് പോലീസ് പിടിച്ചെടുത്തത്. മോഷ്ടിച്ച ക്രൂഡ് ഓയില്‍ റോഡ് നിര്‍മാണം, ഡീസല്‍ ഉല്‍പ്പാദനം എന്നിവയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ച
തെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

crudeoil

നേരത്തെ പൈപ്പ്ലൈനില്‍ നിന്ന് 100 കോടി രൂപയുടെ പെട്രോളിയം മോഷ്ടിച്ച സംഭവത്തില്‍ 12 ലധികം പേര്‍ അറസ്റ്റിലായിരുന്നു. യുപിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ടണലും പൈപ്പുമായി യോജിപ്പിക്കുന്ന സ്ഥലത്തുനിന്നായിരുന്നു മോഷണം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് സമീപത്ത് സ്ഥലം വാങ്ങിയ ഗുണ്ടാ സംഘമായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

English summary
Police in Rajasthan have cracked a criminal syndicate accused of smuggling more than 50 million litres of crude oil inside water tankers from India's largest onshore oilfield, an official said.
Please Wait while comments are loading...